പടിയൂര്‍ പഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു
പടിയൂര്‍ പഞ്ചായത്ത് വികസന സദസ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പു മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
പടിയൂര്‍: പടിയൂര്‍ പഞ്ചായത്ത് വികസന സദസ് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പു മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. എടതിരിഞ്ഞി എച്ഡിപി സമാജം ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് മുഖ്യാതിഥിയായി. പഞ്ചായത്ത് വികസനരേഖ മന്ത്രി ഡോ. ആര്. ബിന്ദു പ്രകാശനം ചെയ്തു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഒ.എന്‍ അജിത് കുമാര്‍ ഓപ്പണ്‍ ഫോറത്തിന്റെ മോഡറേറ്ററായി.
പഞ്ചായത്ത് സെക്രട്ടറി എം.കെ രജനി, റിസോഴ്സ് പേഴ്സണ്‍ മുഹമ്മദ് അനസ്, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് അശോകന്, പടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. പ്രേമവത്സന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാലി ദിലീപ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.വി. വിബിന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയശ്രീലാല്‍, അസിസ്റ്റന്റ് സെക്രട്ടറി എം.ജെ. സീന തുടങ്ങിയവര്‍ പങ്കെടുത്തു.

കിണറുകളിലെ രാസമാലിന്യം; പഞ്ചായത്താഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് കര്‍ത്തവ്യ ശ്രേഷ്ഠ അവാര്‍ഡ് സമ്മാനിച്ചു
കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ നവീകരിച്ച കാര്‍ഡിയാക് കാത്ത് ലാബ് അടക്കമുള്ള സമ്പൂര്‍ണ്ണ ഹൃദ്രോഗ വിഭാഗം ഉദ്ഘാടനം ചെയ്തു
സ്നേഹസ്പര്‍ശം പദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം
ഇരിങ്ങാലക്കുടയിലെ നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല: സിപിഐ
കാട്ടൂര്‍ പഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു