വാഹനങ്ങള്‍ക്ക് അപകട കെണിയൊരുക്കി ബൈപാസ് റോഡ്
വളവില്‍ അപകടാവസ്ഥയിലുള്ള കാന.
ഇരിങ്ങാലക്കുട: വാഹനയാത്രക്കാര്‍ക്ക് അപകട കെണിയൊരുക്കി ബൈപാസ് റോഡ്. ഈ റോഡിലെ കാനകളില്‍ വാഹനങ്ങള്‍ വീഴുന്നത് പതിവ് കാഴ്ചയാണ്. ഇരിങ്ങാലക്കുട ബൈപാസ് റോഡില്‍ വിംബിസ് റെസ്റ്റോറന്റിന് എതിര്‍വശം റോഡ് വടക്കു ഭാഗത്തേക്ക് തിരിയുന്നിടത്ത് ഇരുവശങ്ങളിലുമുളള കാനകളാണ് അപകടകെണി യൊരുക്കുന്നത്. അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കഴിഞ്ഞ ദിവസം ഒമ്പതര മണിയോടെ അങ്കമാലി സ്വദേശി തോമസിന്റെ കാറാണ് ഏറ്റവുമൊടുവില്‍ കാനയിലേക്ക് ചെരിഞ്ഞത്. എതിര്‍ദിശയില്‍ വന്ന മറ്റൊരു കാറിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് സംഭവം. ബസ് സ്റ്റാന്‍ഡ്- എ കെപി ജംഗ്ഷന് റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹനങ്ങള്‍ എകെപി ജംഗ്്ഷനിലേക്ക് എത്തിച്ചേരാന്‍ ആശ്രയിക്കുന്നത് വിംബിസ് റെസ്റ്റോറന്റ്ിന് എതിര് വശത്തുള്ള ഈ ഇട റോഡിനെയാണ്. കഴിഞ്ഞ ആഴ്ച ഇവിടെ പിക്കപ്പ് വാനിന്റെ ടയര്‍ കാനയിലേക്ക് തെന്നി വീണിരുന്നു. പല യാത്രക്കാരും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നുണ്ടെങ്കിലും വാഹനങ്ങള്‍ കാനയിലേക്ക് താഴ്ന്ന് കേടുപാട് സംഭവക്കുന്നതും പതിവായി മാറുകയാണ്. അധികൃതരുടെ അനാസ്ഥയില്‍ സാമ്പത്തിക നഷ്ടവും അപകടവും സഹിക്കേണ്ടിവരുന്നത് സാധാരണക്കാര്‍ക്കാണ്. ഇതിനിടയില്‍ ആരും ആവശ്യപ്പെടാതെ സഹായിക്കാനെന്ന പേരില്‍ എത്തുന്ന ചുമട്ടുതൊഴിലാളികള്‍ നോക്കു കൂലി ചോദിക്കുന്നതായും പരാതി ഉയരുന്നുണ്ട്. ഇനിയെങ്കിലും ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് എത്രയും വേഗം റോഡിലെ അപകടാവസ്ഥ ഒഴിവാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ നവീകരിച്ച കാര്‍ഡിയാക് കാത്ത് ലാബ് അടക്കമുള്ള സമ്പൂര്‍ണ്ണ ഹൃദ്രോഗ വിഭാഗം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുടയിലെ നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല: സിപിഐ
കരുപ്പടന്ന- നെടുങ്ങാണം റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണയം അവസാനഘട്ടത്തിലേക്ക്
തൃശൂര്‍ റൂറല്‍ പോലീസിന്റെ ഹോപ്പ് പദ്ധതിയുടെ 2025-26 അധ്യയന വര്‍ഷത്തിലെ പുതിയ ബാച്ചിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു
വിമാനം കയറി ആ മോഹം, ഹരിതകര്‍മസേനാംഗങ്ങളുടെ ആഗ്രഹം സഫലമാക്കി പഞ്ചായത്തംഗം