കിണറുകളിലെ രാസമാലിന്യം; പഞ്ചായത്താഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി
കാട്ടൂര്‍ മിനി എസ്റ്റേറ്റ് പരിസരത്തെ കിണറുകളില്‍ രാസമാലിന്യം കലര്‍ന്ന വിഷയത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനകീയ കുടി വെള്ള സംരക്ഷണ വേദിയുടെ നേത്വത്തില്‍ കാട്ടൂര്‍ പഞ്ചായത്തിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ.
കാട്ടൂര്‍: കാട്ടൂര്‍ മിനി എസ്റ്റേറ്റ് പരിസരത്തെ കിണറുകളില്‍ രാസമാലിന്യം കലര്‍ന്ന വിഷയത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനകീയ കുടിവെള്ള സംരക്ഷണ വേദിയുടെ നേത്വത്തില്‍ വാഹന പ്രചാരണ ജാഥയും കാട്ടൂര്‍ പഞ്ചായത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണയും നടത്തി. മൂന്നാംഘട്ട സമരത്തിന്റെ ഭാഗമായി മിനി എസ്റ്റേറ്റ് ഭാഗത്ത് നിന്നും ആരംഭിച്ച വാഹന പ്രചാരണ ജാഥ കാട്ടൂര്‍ പഞ്ചായത്തിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് പ്രതിഷേധ ധര്‍ണയും നടത്തി.
സമിതി പ്രസിഡന്റ് അരുണ്‍ അധ്യക്ഷത വഹിച്ചു. മത നേതാകളായ അമേയ കുമാരേശ്വരക്ഷേത്രം മേല്‍ ശാന്തി സുജീന്ദ്രന്, അനസ് ഉസ്താദ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്, പഞ്ചായത്തംഗം മോളി പിയുസ്, ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പുള്ളി, ബിജെപി സൗത്ത് ജില്ലാ സെക്രട്ടറി റിമ പ്രകാശ്, ഡിസിസി ജനറല്‍ സെക്രട്ടറി സതീഷ് വിമലന്, കേരള മഹിളാ കോണ്‍ഗ്രസ് സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത്, കെപിഎച്ച്ആര്പിസി പ്രസിഡന്റ് മുര്‍ഷിദ് ജന്നത്ത്, ജയ്ഹിന്ദ് രാജന്, പ്രസന്നകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് കര്‍ത്തവ്യ ശ്രേഷ്ഠ അവാര്‍ഡ് സമ്മാനിച്ചു
കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ നവീകരിച്ച കാര്‍ഡിയാക് കാത്ത് ലാബ് അടക്കമുള്ള സമ്പൂര്‍ണ്ണ ഹൃദ്രോഗ വിഭാഗം ഉദ്ഘാടനം ചെയ്തു
സ്നേഹസ്പര്‍ശം പദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം
ഇരിങ്ങാലക്കുടയിലെ നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല: സിപിഐ
കാട്ടൂര്‍ പഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു
പടിയൂര്‍ പഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു