മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂളില്‍ ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ സഹായത്താല്‍ നേത്ര ഐ കെയര്‍ സെന്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ലയണ്‍ ക്ലബ് പ്രസിഡന്റ് അഡ്വ. മനോജ് ഐബിന്‍ ഉദ്ഘാടനം ചെയ്യുന്നു.
മൂര്‍ക്കനാട്: മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ സഹായത്താല്‍ നേത്ര ഐ കെയര്‍ സെന്ററുമായി സഹകരിച്ച് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ റോവര്സ്കൗട്ട്സ് ആന്‍ഡ് റെയിഞ്ചേഴ്സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. സ്കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന അധ്യക്ഷത വഹിച്ചു. ലയണ്‍ ക്ലബ് പ്രസിഡന്റ് അഡ്വ. മനോജ് ഐബിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ലയണ്‍ ക്ലബ് സെക്രട്ടറി ഗോപിനാഥ് മേനോന് മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് കെ.ഐ. റീന സ്വാഗതവും പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ് നന്ദിയും പറഞ്ഞു. ലയണ്‍സ് ക്ലബ് ഭാരവാഹികളായ സുധീര്‍ ബാബു, തോമസ് കാളിയങ്കര, അധ്യാപകരായ ജിജി വര്‍ഗീസ്, രമാദേവി എന്നിവര്‍ നേതൃത്വം നല്കി.

മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിജയോത്സവവും പ്രവേശനോത്സവവും
സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു
മൂല്യാധിഷ്ഠിത പരിശീലനമാണ് കത്തോലിക്കാ സഭാ സ്ഥാപനങ്ങളില്‍: മാര്‍ പോളി കണ്ണൂക്കാടന്‍
എസ്എന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം
ഡോ. കെ.ജെ. വര്‍ഗീസിന് ഇന്തൊനേഷ്യന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
പ്ലസ് വണ്‍ പ്രവേശനോത്സവം അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍