ആറ് വിദ്യാഭ്യാസ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് ഉയിരെ എജുക്കേഷന്‍ മീറ്റ്
മുരിയാട് പഞ്ചായത്തില്‍ ഉയരെ എജുക്കേഷന്‍ മീറ്റിന്റെ ഭാഗമായി നടന്ന ചെസ് സാക്ഷരത പരിപാടി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്തില്‍ ഉയരെ എജുക്കേഷന്‍ മീറ്റ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് കേരള സിവില്‍ സര്‍വീസ് അക്കാദമിയുടെ നേതൃത്വത്തിലുള്ള സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ പ്രോഗ്രാം, അസാപ് കേരളയുടെ സഹകരണത്തോടുകൂടി പ്ലസ് ടു മുതല്‍ മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂ ടെക്നിക്സ് കമ്മ്യൂണിക്കേഷന്‍ സ്കില്‍ കോഴ്സ്, എസ് സി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ്, സ്കോളര്‍ഷിപ്പ് എല്‍പി, യുപി വിദ്യാര്‍ഥികള്‍ക്ക് മേശയും കസേരയും വിദ്യാലയങ്ങളില്‍ ചെസ് സാക്ഷരത പരിപാടി വിദ്യാലയങ്ങളില്‍ ചെസ് ക്ലബ്ബുകള്‍ രൂപീകരിക്കാനുള്ള ഉപകരണങ്ങളുടെ വിതരണം തുടങ്ങിയ പദ്ധതികളാണ് ഉയിരെ എഡ്യൂക്കേഷണല്‍ മീറ്റിന്റെ ഭാഗമായി നടത്തിയത്.
പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷ വഹിച്ചു. വൈസ് പ്രസിഡന്റ് രതി ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു.വിജയന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സരിത സുരേഷ്, പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, നിജി വത്സന്, ആനന്ദപുരം ഗവ. യുപി സ്കൂള്‍ പ്രധാനാധ്യാപിക ഇ.ടി. ബീന, അസി. സെക്രട്ടറി മനോജ് മുകുന്ദന്, അസാപ് പരിശീലക വി.എം. അശ്വതി, സിവില്‍ സര്‍വീസ് അക്കാദമി പരിശീലകരായ എസ്. ബെലിന്‍ഡ, ടി.വി. ഹെഡ്വിന്, ചെസ് ഇന്റര്‍നാഷണല്‍ ആര്‍ബിറ്റര്‍ പീറ്റര്‍ ജോസഫ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.

സേവാഭാരതി പടിയൂര്‍ യൂണിറ്റ് ഓഫീസിന്റെ ഉദ്ഘാടനം ചെയ്തു
റവന്യൂ ജില്ല സ്കൂള്‍ കലോത്സവം സംഘാടക സമിതി രൂപീകരിച്ചു
മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
കാട്ടൂര്‍ പഞ്ചായത്ത് തണല്‍ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ശിലസ്ഥാപനം നടത്തി
പിഎംശ്രീ കരാറിന്റെ കോപ്പി കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും വിധിച്ചു