റവന്യൂ ജില്ല സ്കൂള്‍ കലോത്സവം സംഘാടക സമിതി രൂപീകരിച്ചു
36-ാമത് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം സംഘാടക സമിതി രൂപീകരണ യോഗം ലിറ്റില്‍ ഫഌര്‍ സ്കൂളില്‍ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: 36-ാമത് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം സംഘാടക സമിതി രൂപീകരണ യോഗം ലിറ്റില്‍ ഫഌര്‍ സ്കൂളില്‍ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. വിദ്യഭ്യാസ ഡപൂട്ടി ഡയറക്ടര്‍ ബാലകൃഷ്ണന് പി.എം. പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അഡ്വ. ജിഷ ജോബി, ജെയ്സണ്‍ പാറേക്കാടന്‍, അംബിക പള്ളിപ്പുറം, ഫെനി എബിന്, മുന്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, ഹയര്‍ സെക്കന്‍ഡറി കോ. ഓര്‍ഡിനേറ്റര്‍ ടി.ആര്. ലത എന്നിവര്‍ പ്രസംഗിച്ചു.
ജില്ല വിദ്യഭ്യാസ ഓഫീസര്‍ ടി. ഷൈല സ്വാഗതവും ഉപജില്ല ഓഫീസര്‍ എം.എസ്. രാജീവ് നന്ദിയും പറഞ്ഞു. നവംബര്‍ 18, 19, 20, 21 തീയതികളിലായി 22 വേദികളിലാണ് കലോത്സവം നടക്കുക. 18 സബ്ബ് കമ്മിറ്റികള്‍ രൂപീകരിച്ചു. സംഘാടക സമിതി: മന്ത്രി ഡോ. ആര്. ബിന്ദു (ചെയര്മാന്), നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് (വര്‍ക്കിങ്ങ് ചെയര്മാന്), വിദ്യഭ്യാസ ഉപഡയറക്ടര്‍ പി.എം. ബാലകൃഷ്ണന് (ജനറല്‍ കണ്‍വീനര്‍), വിദ്യഭ്യാസ ജില്ല ഓഫീസര്‍ ടി. ഷൈല (ട്രഷറര്‍).

ഗ്രീന്‍ പ്രോട്ടോക്കോള്‍; ഹരിതമേള
കേരള നടനം; മത്സരിക്കാന്‍ ഒറ്റയായി എത്തിയ ആദര്‍ശ് സംസ്ഥാനത്തേക്ക്
മനം നിറച്ച് ഗോത്രകലകള്‍; തനിമ ചോരാതെ പണിയനൃത്തം
കലോല്‍സവത്തിന് തിരി തെളിഞ്ഞു, ശുദ്ധമായ ഹൃദയത്തില്‍ മാത്രമേ കല വരികയുള്ളൂ- ജയരാജ് വാര്യര്‍
റവന്യൂ ഇ- സാക്ഷരതാ ക്ലാസ് നടത്തി
മിന്നും താരങ്ങൾക്ക് തിളങ്ങും ട്രോഫി; ഇത് ജോംസ് ടച്ച്