അരിപ്പാലം പതിയാംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ യോഗം ചേര്‍ന്നു
പതിയാംകുളങ്ങര ഭഗവതി ക്ഷേത്ര തട്ടകത്തിലെ ഭക്തജനങ്ങളുടെയും പ്രദേശവാസികളുടെയും യോഗം കൂടല്‍മാണിക്ക്യം ക്ഷേത്രം മുന്‍ചെയര്‍മാന്‍ പ്രദീപ് മേനോന് ഉദ്ഘാടനം ചെയ്യുന്നു.
അരിപ്പാലം: പതിയാംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചിന്തിക്കുന്നതിനായി തട്ടകത്തിലെ ഭക്തജനങ്ങളുടെയും പ്രദേശവാസികളുടെയും യോഗം ക്ഷേത്രം ഊട്ടുപുരയില്‍ ചേര്‍ന്നു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി കൂടല്‍മാണിക്യം ദേവസ്വം മുന്‍ചെയര്‍മാന്‍ പ്രദീപ് മേനോന്, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ത്രിവിക്രമന്‍ നമ്പൂതിരിപ്പാട്, ഡോ. കെ. ഉണ്ണികൃഷ്ണന്, ദേവസ്വം മുന്‍ വിജിലന്‍സ് ഓഫീസര്‍ ആര്.കെ. ജയരാജ്, ഡോ. അനൂപ് ശങ്കര്‍ എന്നിവര്‍ രക്ഷാധാരികളും എടതിരിഞ്ഞി മന ശ്രീ കൃഷ്ണകുമാര്‍ അധ്യക്ഷനുമായി 51 അംഗ പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ചു.

ഇരിങ്ങാലക്കുട രൂപതയ്ക്ക് ഇത് അഭിമാന നമിഷം
ഫാ. ജോളി വടക്കന്‍ ഗള്‍ഫുനാടുകളിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റര്‍
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ അമ്പ് തിരുനാളിന് കൊടിയേറി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ ഇരിങ്ങാലക്കുട അജയും സംഘവും അവതരിപ്പിച്ച പാണ്ടിമേളം
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം