സഹായ ഉപകരണ നിർമാണ മത്സരം

ഇരിങ്ങാലക്കുട: കല്ലേറ്റുംകര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (എൻഐപിഎംആർ) അസിസ്റ്റീവ് ടെക്നോളജി സെന്റർ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കൾക്കായി സഹായ ഉപകരണ നിർമാണ മത്സരം സംഘടിപ്പിക്കുന്നു. താത്പര്യമുള്ള മത്സരാർഥികൾ രജിസ്റ്റർ ചെയ്യണം. 28 നു മുമ്പായി മത്സരത്തിന്റെ എൻട്രികൾ അയക്കണം. ഫോൺ: 9539620438, 8943249502. വെബ്സൈറ്റ്-www.nipmr.org.in