ദീപിക മുന്നേറ്റത്തിന്റെ പാതയിൽ-ബിഷപ് മാർ പോളി കണ്ണൂക്കാടൻ
ഇരിങ്ങാലക്കുട: ദീപിക മുന്നേറ്റത്തിന്റെ പാതയിലാണെന്നും സത്യം അറിയിക്കുന്ന ദീപികയെ ഏവരും വളർത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ബിഷപ് മാർ പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു. പൊതുസ്ഥലങ്ങളിലും സർക്കാർ ഓഫീസുകളിലും ദീപിക ദിനപത്രം ലഭ്യമാക്കുന്ന ദീപിക നേർവായന പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ഷീജ ജോസിന് ബിഷപ് മാർ പോളി കണ്ണൂക്കാടൻ ദീപിക ദിനപത്രം നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. 25 പൊതുസ്ഥലങ്ങളിലാണ് ഈ പദ്ധതി മൂലം ദീപിക ദിനപത്രം സൗജന്യമായി വിതരണം ചെയ്യപ്പെടുന്നത്. ദീപിക ഫ്രണ്ട്സ് ക്ലബ് രൂപത കോ-ഓർഡിനേറ്റർ ഫാ. ജോൺ കവലക്കാട്ട് ചടങ്ങിൽ അധ്യക്ഷത വഹിചച്ചു. ഡിഎഫ്സി സംസ്ഥാന ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട രൂപത പ്രസിഡന്റ് സി.എൽ. പിന്റോ, ഇരിങ്ങാലക്കുട രൂപതയിൽ നിന്നും സംസ്ഥാന ഉപദേശക സമിതി അംഗങ്ങളായി തെരഞ്ഞെടുത്ത കല്ലേറ്റുംകര വാലപ്പൻ എക്സീം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ചെയർമാൻ ഷാജു വാലപ്പൻ, കത്തീഡ്രൽ ഡിഎഫ്സി പ്രസിഡന്റ് ജോസ് മാമ്പിള്ളി എന്നിവർക്ക് ബിഷപ് അനുമോദനങ്ങളർപ്പിച്ചു. തൃശൂർ ദീപിക സർക്കുലേഷൻ മാനേജർ ജോസഫ് തെക്കൂടൻ സന്നിഹിതനായിരുന്നുു. സൗദി ബിസിനസ്മാനും ഗോവ നിവാസിയുമായ അൽസാമിൽ കമ്പനി പ്രൊക്യുർമെന്റ് മാനേജർ പീറ്റർ ഫെർണാണ്ടസാണ് നേർവായന പദ്ധതിക്ക് ദീപിക സ്പോൺസർ ചെയ്തതത്. ഇതോടെ ഇരിങ്ങാലക്കുട നഗരത്തിലെ എല്ലാ സർക്കാർ ഓഫീസുകളിലും ഈ പദ്ധതി പ്രകാരം ദീപിക സൗജന്യമായി ലഭ്യമാകും.