തോട് വൃത്തിയാക്കി
വേളൂക്കര പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ചാത്തൻ ചിറയിൽ നിന്നു തൊമ്മാന കോൾ നിലത്തിലേക്കുള്ള തോട് വൃത്തിയാക്കി. കാടുപിടിച്ച് മണ്ണ് നിറഞ്ഞിരുന്ന തോട് മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ചു മണ്ണ് കോരി വൃത്തിയാക്കുകയായിരുന്നു. ഇതോടെ മഴക്കാലത്ത് പ്രദേശത്തുണ്ടാകുന്ന വെള്ളക്കെട്ടിനു പരിഹാരമാകും. എട്ടാം വാർഡിലെ ഏതാനും കുടുംബങ്ങൾക്കുകൂടി ഇതിന്റെ പ്രയോജനം ലഭിക്കുമെന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. പീറ്റർ പറഞ്ഞു.