നഗരം ഗതാഗതകുരുക്കില്‍, നോക്കുകുത്തിയായ സിഗ്നല്‍: യാത്രക്കാര്‍ക്ക് ഭീഷണി
ഇരിങ്ങാലക്കുട: പ്രവര്‍ത്തനരഹിതമായ പഴയ സിഗ്നല്‍ പോസ്റ്റ് നടപ്പാതയിലേക്കു ചാഞ്ഞുനില്ക്കുന്ന പോസ്റ്റ്, കാല്‍നടയാത്രക്കാര്‍ക്കു ഭീഷണി. ഠാണാ സിഗ്നല്‍ ജംഗ്ഷനിലെ നടപ്പാതയിലേക്കാണ് ഏതു നിമിഷവും വീഴാവുന്ന വിധം പോസ്റ്റ് ചാഞ്ഞു നില്‍ക്കുന്നത്. കേബിളുകള്‍ സുരക്ഷിതമല്ലാത്ത വിധം താഴ്ന്ന് കിടക്കുന്നതു യാത്രക്കാരുടെ കഴുത്തില്‍ കുടുങ്ങാനുള്ള സാധ്യതയുണ്ട്. സമീപത്തെ കച്ചവടക്കാര്‍ കേബിളുകള്‍ താത്കാലികമായി ഉയര്‍ത്തി കെട്ടി വച്ചിരിക്കുകയാണ്. നടപ്പാതയിലെ സ്ലാബുകള്‍ തകര്‍ന്നു കിടക്കുന്നതും യാത്രക്കാര്‍ക്കു ഭീഷണിയാണ്. ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ഠാണാവില്‍ സിഗ്നല്‍ സംവിധാനം നോക്കുകുത്തികള്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ചതാണ് ഠാണാവിലെ സോളാര്‍ സിഗ്നല്‍ സംവിധാനം. എന്നാല്‍ കുറച്ചുകാലം മാത്രം പ്രവര്‍ത്തിപ്പിച്ചിരുന്ന ഇത് അധികാരികള്‍ ഇടപെട്ട് നിര്‍ത്തി. നിലവില്‍ പോലീസിനെ നിര്‍ത്തിയാണ് ഠാണാവില്‍ വാഹനങ്ങളെ നിയന്ത്രിക്കുന്നത്. 2007 ല്‍ എംഎല്‍എ ഫണ്ടില്‍നിന്ന് പത്തുലക്ഷം രൂപ ചെലവഴിച്ച് കെല്‍ട്രോണാണ് സിഗ്നല്‍ സ്ഥാപിച്ചത്. സ്ഥാപിച്ച സമയത്ത് ഏറെ അഭിനന്ദനം നേടിയെങ്കിലും ഓരോ വശത്തും വാഹനങ്ങളുടെ നീണ്ടനിര തലവേദന സൃഷ്ടിച്ചു. ബസുകളുടെ സമയക്രമങ്ങള്‍ തെറ്റുന്നതായും ആക്ഷേപമുയര്‍ന്നു. ഇതിനെത്തുടര്‍ന്ന് ട്രാഫിക് പരിഷ്കരണ കമ്മിറ്റിയുടെ തീരുമാനപ്രകാരം അത് നിര്‍ത്തുകയായിരുന്നു. സിഗ്നല്‍ സംവിധാനം നിര്‍ത്തിയ ദിവസം തന്നെ ഒരാളുടെ ജീവന് പൊലിഞ്ഞു. ഇത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേസും നടക്കുന്നുണ്ട്.