വാഴകർഷകർക്കുള്ള താങ്ങുവില രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് 15 ദിവസം കൂടി നീട്ടി നൽകണം
വാഴകർഷകർക്കുള്ള താങ്ങുവില രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്കായി രജിസ്ട്രേഷൻ 15 ദിവസം കൂടി നീട്ടി നൽകണം- വിഎഫ്പിസികെ സ്വാശ്രയ കർഷക സമിതി
കരുവന്നൂർ: വാഴകർഷകർക്കുള്ള താങ്ങുവില കൊറോണയും തെരഞ്ഞെടുപ്പും കാരണം രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്കായി 15 ദിവസം കൂടി നീട്ടി നൽകണമെന്നു വിഎഫ്പിസികെ സ്വാശ്രയ കർഷക സമിതി കരുവന്നൂർ 16-ാം വാർഷിക പൊതുയോഗം സർക്കാരിനോടു ആവശ്യപ്പെട്ടു. യോഗം വിഎഫ്പിസികെ ബോർഡ് മെമ്പർ വി.കെ. ചാക്കോ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് വി.പി. പ്രസാദ് അധ്യക്ഷത വഹിച്ചു. എ.എ. അംജ, ഡെപ്യൂട്ടി മാനേജർ ടി.വി. അരുൺ, സെക്രട്ടറി വി.പി. ജലജ, സമിതി വൈസ് പ്രസിഡന്റ് എം.സി. മനോജ്, കെ.സി. ജോയ് എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ ഭാരവാഹികളായി കെ.സി. ജെയിംസ് (പ്രസിഡന്റ്), എം.സി. മനോജ്കുമാർ (വൈസ് പ്രസിഡന്റ്), പി.കെ. രവി (ട്രഷറർ), സാബു കൂള, ടി.എ. പോൾ, ടി.ഡി. ഡേവിസ്, വി.പി. പ്രകാശ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.