സിഎസ്എയും ക്രൈസ്റ്റ് കോളജ് സൈക്കിള്‍ ക്ലബും സംയുക്തമായി ക്രിസ്തുമസ് കരുതല്‍ യാത്ര സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സിഎസ്എയും ക്രൈസ്റ്റ് കോളജ് സൈക്കിള്‍ ക്ലബും സംയക്തമായി കരുണയുടെയും കരുതലിന്റെയും ക്രിസ്തുമസ് ആഘോഷിച്ചു. 25 ലേറെ സൈക്കിളുകളിലാണ് അംഗങ്ങള്‍ മൂന്നു കേന്ദ്രങ്ങളിലേയ്ക്കായി യാത്ര ചെയ്തത്. ക്രൈസ്റ്റ് കോളജിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരാണ് ഈ വ്യത്യസ്തമായ പര്യടനത്തില്‍ പങ്കെടുത്തത്. വിഭിന്നശേഷിയുള്ള കുട്ടികളുടെ പ്രതീക്ഷാഭവന്‍, സ്ത്രീകളുടെ മാനസിക പരിചരണ കേന്ദ്രമായ സാന്ത്വന സദനം, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എന്നിങ്ങനെ മൂന്നിടങ്ങളാണു സംഘം സന്ദര്‍ശിച്ചത്. അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ 70 കിലോഗ്രാമോളമുള്ള കേക്കുകളാണു സംഘം വിതരണം ചെയ്തത്. ക്രിസ്തുമസ് സഹജീവികളോടുള്ള കരുതലിന്റെ വിളംബരമാണ് നല്കുന്നതെന്നു യാത്ര ഫഌഗ് ഓഫ് ചെയ്തുകൊണ്ട് വൈസ് പ്രിന്‍സിപ്പലും കായികവിഭാഗം അസോസിയേഷന് പ്രഫസറുമായ ഫാ. പി.ടി. ജോയ് പറഞ്ഞു. സിഎസ്എ കോ-ഓര്‍ഡിനേറ്റര്‍ അസിസ്റ്റന്റ് പ്രഫ. ജെബിന് ക. ഡേവിസ്, സൈക്കിള്‍ ക്ലബ് കണ്‍വീനര്‍ അസിസ്റ്റന്റ് പ്രഫ. ഷിന്റോ, ബിപിഇ വകുപ്പ് അധ്യക്ഷന്‍ ഡോ. അരവിന്ദ്, സൈക്കിള്‍ ക്ലബ് അസിസ്റ്റന്റ് കണ്‍വീനര്‍ സ്മിത ആന്റണി എന്നിവരും ഉള്‍പ്പെടെ 11 അധ്യാപകരും 14 വിദ്യാര്‍ഥികളും യാത്രയില്‍ പങ്കെടുത്തു.