പൗരാവലിയുടെ വേളൂക്കര പഞ്ചായത്തിൽ ശുചീകരണം നടത്തി

വേളൂക്കര: പൗരാവലിയുടെ ആഭിമുഖ്യത്തിൽ വിവിധ സാമൂഹികസാംസ്കാരിക സന്നദ്ധ, കലാകായിക സംഘടനകളെ ഒരുമിപ്പിച്ചു കൊണ്ട് വേളൂക്കര പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തി. വഴിയോരങ്ങൾ വൃത്തിയാക്കിയും ഖരപ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചും ശുചീകരണം നടത്തി. പ്ലാസ്റ്റിക് ഒഴിവാക്കുക എന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ തുണി സഞ്ചികൾ വിതരണം ചെയ്തു. ശ്രമദാനം പഞ്ചായത്ത് പ്രസിഡന്റ് ധനീഷ് ഉദ്ഘാടനം ചെയ്തു. പൗരാവലി പ്രസിഡന്റ് രെജീഷ് പറക്കാട്ടുകുന്ന് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ രഞ്ജിത, സ്വപ്ന സെബാസ്റ്റ്യൻ, പരിസ്ഥിതി പ്രവർത്തകരായ ഗ്രാമിക കിട്ടൻ മാസ്റ്റർ, റൈസൺ കൊങ്കോത്ത്, ലാലു അയ്യപ്പൻകാവ്, സെബിൾ ജോർജ് എന്നിവർ പ്രസംഗിച്ചു.