എടക്കുളം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ 31 ന് തിരുനാൾ

എടക്കുളം: സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ തിരുനാളിന് കൊടികയറി. കല്പറമ്പ് ഫൊറോന വികാരി ഫാ. ജോര്‍ജ് വേഴപ്പറമ്പില്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. 31 നാണ് തിരുനാള്‍. 31 ന് രാവിലെ ഏഴിന് ദിവ്യബലി, 10.30 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. കിരണ്‍ കട്ട്ല മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ഫെബി പുളിക്കന്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം ഉണ്ടായിരിക്കും. ഫെബ്രുവരി ഒന്നിന് രാവിലെ 6.30 ന് മരിച്ചവരുടെ അനുസ്മരണദിവ്യബലി നടക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ഇഗ്നേഷ്യസ് ചിറ്റിലപ്പിള്ളി, കൈക്കാരന്മാരായ ജെല്‍സന്‍ മാത്യു, ലിന്റോ ബേബി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.