Sun. Jan 19th, 2025

യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസ് ധര്‍ണ നടത്തി

Social media

കാട്ടൂര്‍: അഴിമതിയില്‍ മുങ്ങിയ എല്‍ഡിഎഫ് സര്‍ക്കാര്‍ രാജിവെക്കണമെന്നും ജില്ലയിലെ ക്രമസമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസ് ധര്‍ണ നടത്തി. ധര്‍ണ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷെറിന്‍ തേര്‍മഠം അധ്യക്ഷത വഹിച്ചു. പി.ആര്‍. ആതിര, അശ്വതി രാജന്‍, അഭിലാഷ് പുത്തൂര്‍, മോജിഷ് മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

Recent Posts

ഇരിങ്ങാലക്കുട നഗരസഭ