എന്‍ഡിഎ സ്ഥാനാര്‍ഥി ജേക്കബ് തോമസിന്റെ സ്ഥാനാര്‍ഥി പര്യടനം ആരംഭിച്ചു
ഇരിങ്ങാലക്കുട: എന്‍ഡിഎ സ്ഥാനാര്‍ഥി ജേക്കബ് തോമസിന്റെ സ്ഥാനാര്‍ഥി പര്യടനം ആരംഭിച്ചു. പൂമംഗലം, പടിയൂര്‍ പഞ്ചായത്തുകളിലായിരുന്നു ആദ്യദിവസത്തെ പര്യടനം. ഉച്ചതിരിഞ്ഞ് എടക്കുളം കനാല്‍പാലത്തിനു സമീപം നടന്ന ചടങ്ങില്‍ ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ജോസഫ് പടമാടന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, സെക്രട്ടറി ലിന്റോ ഊക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പഞ്ചായത്തിലേയും പടിയൂര്‍ പഞ്ചായത്തിലേയും വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തിയശേഷം എടതിരിഞ്ഞി സെന്ററില്‍ സമാപിച്ചു. സമാപന സമ്മേളനം ബിജെപി മധ്യമേഖല പ്രസിഡന്റ് ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണന് പാറയില്‍, ഷാജുട്ടന്‍, സതീഷ്, ബി. സായിറാം എന്നിവര്‍ വിവിധ സ്വീകരണ സ്ഥലങ്ങളില്‍ പ്രസംഗിച്ചു. രാവിലെ കാറളം പഞ്ചായത്തിലെ കോളനികള്‍, പ്രമുഖ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥന നടത്തി. തുടര്‍ന്ന് മുരിയാട് നടന്ന കര്‍ഷക കൂട്ടായ്മയില്‍ പങ്കെടുത്ത് സംസാരിച്ചു. കെ.സി. വേണു, ജോസഫ് പടമാടന്, ശ്രീജിത്ത് മണ്ണായില്‍, ക്ഷിതിരാജ്, ഷൈജു കുറ്റിക്കാട്, സജി ഷൈജുകുമാര്‍ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
ജേക്കബ് തോമസിന്റെ പര്യടനം തുടരുന്നു
ഇരിങ്ങാലക്കുട: ആവേശം വിതറി എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസിന്റെ പര്യടനം തുടരുന്നു. വേളൂക്കര, മുരിയാട് പഞ്ചായത്തുകളിലെ പര്യടനം പൂര്‍ത്തിയാക്കി. 20 ഓളം കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ആനന്ദപുരം സെന്ററില്‍ പൊതുസമ്മേളനത്തോടെ പര്യടനം സമാപിച്ചു. സ്വീകരണങ്ങള്‍ക്കു സ്ഥാനാര്‍ഥി ജേക്കബ് തോമസ് നന്ദി പ്രകാശിപ്പിച്ചു. ബിജെപി പാലക്കാട് മേഖലാ പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്തു. രാവിലെ ഏഴു മുതല്‍ കാട്ടൂര്‍ പഞ്ചായത്തിലെ കോളനികള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് പഞ്ചായത്തുകളില്‍ പ്രധാനപ്പെട്ട വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി വോട്ടഭ്യര്‍ഥിച്ചു. ഉണ്ണികൃഷ്ണന് പാറയില്‍, ഷാജുട്ടന്‍, ടി.എസ്. സുനില്‍കുമാര്‍, അഭിലാഷ് കണ്ടാരന്തറ, വിജയന് പാറേക്കാട്ട് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. കെ.സി. വേണു, ജോസഫ് പടമാടന്, മദനന്, ജയന് മണളത്ത്, കവിത സിന്ധു, സജി ഷൈജകുമാര്‍, സരിത വിനോദ്, ഷൈജു കുറ്റിക്കാട്ട്, മേഖല പ്രസിഡന്റ് എ. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.