ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ഐഡന്റിറ്റി കാര്‍ഡ് വിതരണവും സ്വീകരണവും നല്കി
ഇരിങ്ങാലക്കുട: ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട മേഖലയിലെ 2021-22 ലേക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണവും സംസ്ഥാന ഭാരവാഹികള്‍ക്കു സ്വീകരണവും നല്കി. ജില്ലാ പ്രസിഡന്റ് കെ.കെ. മധുസൂദനന് മേഖലാ പ്രസിഡന്റ് കെ.എസ്. സുരാജിനു ഐഡന്റിറ്റി കാര്‍ഡ് അണിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി ജെനീഷ് പാമ്പൂര്‍ ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.സി. ജോണ്സണ്, ജില്ലാ സെക്രട്ടറി ടൈറ്റസ് മണ്ണംപേട്ട, ജില്ലാ ട്രഷറര്‍ പി.വി. ഷിബു, സംസ്ഥാന സ്കൂള്‍ ഓഫ് ഫോട്ടോഗ്രാഫി ഡയറക്ടര്‍ സജീവ് വസദിനി, ജില്ലാ ജോയിന്റ് സെക്രട്ടറി ബിനോയ് വെള്ളാങ്കല്ലൂര്‍, ഗവ. ക്ഷേമനിധി ജില്ലാ ചെയര്മാന് സുരേഷ് കിഴുത്താണി, മേഖലാ സെക്രട്ടറി കെ.ബി. ശശി, മേഖലാ ട്രഷറര്‍ വേണു വെള്ളാങ്കല്ലൂര്‍, ടൗണ്‍ ഇന്‍ചാര്‍ജ് ഡേവിസ് ആലുക്ക, ഷൈജു ഫോട്ടോവേള്‍ഡ് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു