‘കേരളപ്പെരുമ അറിവിന്റെ അശ്വമേധം’ എന്ന പരിപാടി സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചരാണര്‍ഥം ഇരിങ്ങാലക്കുട എസ്എന്‍ ക്ലബ് ഹാളില്‍ ഗ്രാന്റ് മാസ്റ്റര്‍ ജി.എസ്. പ്രദീപിന്റെ നേതൃത്വത്തില്‍ ‘കേരളപ്പെരുമ അറിവിന്റെ അശ്വമേധം’ എന്ന പരിപാടി സംഘടിപ്പിച്ചു. പുഞ്ചിരി, അന്നം, വീട്, യന്ത്രം, ജീവജാലം, അക്ഷരം, കളിയിടം, അടുക്കള, വെളിച്ചം, സഞ്ചാരം, മഹാകവി, ഹലോ, യുവത, അറിവ്, നഗരം, വനിത എന്നീ ജനജീവിതവുമായി ബന്ധപ്പെട്ട 16 വിഷയങ്ങളിലൂടെ പിണറായി വിജയന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ ജനോപകാര പ്രദമായ സാമൂഹ്യ സുരക്ഷാ പെന്ഷന്, ആരോഗ്യ രംഗം, പൊതു വിദ്യാഭ്യാസ രംഗം, ലൈഫ് മിഷന് പദ്ധതി, കിഫ്ബി, കെ ഫോണ്‍ തുടങ്ങിയവയെ കുറിച്ച് മാസ്റ്റര്‍ വിവരണങ്ങള്‍ നല്കി. അഡ്വ. കെ.ആര്. വിജയ, കെ.എം. മുവിഷ് എന്നിവര്‍ പ്രസംഗിച്ചു.
മണ്ണിന്റെ മണമറിഞ്ഞ് പ്രഫ. ആര്. ബിന്ദുവിന്റെ തെരോട്ടം
ഇരിങ്ങാലക്കുട: കടുത്ത വേനല്‍ ചൂടില്‍ ഇടമഴ പരത്തിയ കുളിരിന്റെ ആലസ്യത്തിലായിരുന്നു ഇരിങ്ങാലക്കുട. എന്നാല്‍ കഴിഞ്ഞ ദിവസം പെയ്ത മഴയുടെ തണുപ്പ് മണ്ഡലത്തിലൊട്ടാകെ പരന്നീട്ടുണ്ടെങ്കിലും പ്രചരണത്തിന്റെ ചൂടിലായിരുന്നു പ്രവര്‍ത്തകര്‍. ഓരോ ദിവസം ചെല്ലുന്തോറും കൂടി വരുന്ന പ്രവര്‍ത്തകരുടെ ആവേശത്തിനു ബലം കൊടുത്ത് രാവിലെ എട്ടിനു വല്ലക്കുന്നിലുള്ള വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ പേരിലുള്ള പള്ളിയില്‍ നിന്നാണു സന്ദര്‍ശനം ആരംഭിച്ചത്. ഇതോടെ പ്രചരണത്തിനു തുടക്കം കുറിച്ചു. തുടര്‍ന്ന് വല്ലക്കുന്ന് സെന്ററിലെ കടകള്‍, ആളൂര്‍ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍, കല്ലേറ്റുംകര വില്ലേജ് ഓഫീസ് ജീവനക്കാര്‍, കല്ലേറ്റുംകര സബ് രജിസ്ട്രാര്‍ ഓഫീസ്, കേരള സഭ പത്രം അച്ചടിക്കുന്ന ബിഎല്‍എം, ഡിലീഷ്യസ് കാഷ്യു നട്ട് ഫാക്ടറി, എസ്എന്‍ ട്രസ്റ്റിന്റെ സ്കൂളുകള്‍, പഞ്ചായത്തിലെ വിവിധ അണ്ടി കമ്പനികള്‍, സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍, കുണ്ടായി മറിയം ത്രേസ്യ ആശുപത്രി എന്നിവിടങ്ങളിലും ആളൂര്‍ പഞ്ചായത്തിലെ വനിതാ കണ്വെന്ഷന്, വിവിധ കുടുംബ സദസുകള്‍ എന്നിവയിലും പങ്കടുത്തു. സന്ദര്‍ശനത്തിനു സ്ഥാനാര്‍ഥിയോടൊപ്പം എം.എസ്. മൊയ്തീന്, ഐ.എന്‍. ബാബു, ബിന്നി തോട്ടാപ്പിള്ളി, യു.കെ. പ്രഭാകരന്, കെ.ആര്. ജോജോ, സന്ധ്യ നൈസണ്‍, എ.ആര്. ഡേവിസ്, രതി സുരേഷ്, ജോസ് മാഞ്ഞൂരാന്, എം.എസ്. വിനയന്, ബിന്ദു ഷാജു, അംബിക ശിവദാസന്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു. സ്വീകരണ സ്ഥലങ്ങളിലേക്ക് പോകുബോള്‍ വഴിയോരത്ത് കാത്തു നിന്ന അമ്മമാരുടെയും കാരണവന്മാരുടെയും അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങി സ്വീകരണ സമ്മേളനങ്ങളിലേക്കു സ്ഥാനാര്‍ഥി എത്തി. അപരിചിതങ്ങളില്ലാതെ മുഖവരയില്ലാതെ പ്രഫ. ആര്. ബിന്ദു പറഞ്ഞു- ‘മറക്കരുത്, ഞാനീ നാട്ടുക്കാരിയാണ്……വോട്ട് ചെയ്യണം’.