അങ്കണവാടി റോഡ് ഉയര്‍ത്താന്‍ മണ്ണിനൊപ്പം മാലിന്യവും-പ്രതിഷേധവുമായി നാട്ടുക്കാര്
ഇരിങ്ങാലക്കുട: നഗരസഭയുടെ 15-ാം വാര്‍ഡിലെ 148-ാം നമ്പര്‍ അങ്കണവാടിയിലേക്കുള്ള റോഡ് ഉയര്‍ത്താന്‍ പ്ലാസ്റ്റിക് മാലിന്യം അടക്കമുള്ളവ ഉപയോഗിച്ചതായി പരാതി. മൂന്നു മാസം മുമ്പാണു റോഡില്‍ മണ്ണടിക്കാന്‍ തുടങ്ങിയത്. രണ്ടാഴ്ച മുമ്പാണു മണ്ണിനു പകരം മാലിന്യം ഇറക്കിയത്. ഇരിങ്ങാലക്കുട ഗവ. ആയുര്‍വേദ ആശുത്രിയുടെ പൊളിച്ചു നീക്കിയ കെട്ടിടാവശിഷ്ടങ്ങളാണു ഇവിടെ തള്ളിയതായി പറയപ്പെടുന്നത്. പ്ലാസ്റ്റിക്ക് മാലിന്യവും ഇതില്‍ ഉള്‍പ്പെടും. കോവിഡ് മൂലം കുട്ടികള്‍ എത്തുന്നില്ലെങ്കിലും അങ്കണവാടി ദിവസവും തുറക്കുന്നുണ്ട്. മാലിന്യം നീക്കണമെന്നു നാട്ടുക്കാര് പലവട്ടം ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നു ആക്ഷേപമുണ്ട്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും നടപടി ഉടന്‍ ഉണ്ടാകുമെന്നും വാര്‍ഡ് കൗണ്‍സിലര്‍ ജസ്റ്റിന് ജോണ്‍ പറഞ്ഞു. മാലിന്യങ്ങള്‍ ഉടന്‍ നീക്കി റോഡിന്റെ വശങ്ങള് കെട്ടി ഉറപ്പു വരുത്തുമെന്നും കൗണ്‍സിലര്‍ പറഞ്ഞു.