കാട്ടുങ്ങച്ചിറ മേഖല യൂത്ത് കോണ്‍ഗ്രസ് സ്മാര്‍ട്ട് ഫോണും ടെലിവിഷനും നല്കി
ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറ മേഖല യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണും ടെലിവിഷനും നല്കി. ബിരിയാണി ഫെസ്റ്റിവെല്‍ നടത്തി ലഭിച്ച തുക ഉപയോഗിച്ച് യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കു 10 സ്മാര്‍ട്ട് ഫോണും ഒരു ടെലിവിഷനും നല്കി. കെപിസിസി നിര്‍വാഹക സമിതി അംഗം എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്. ഷാജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി, മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജു പോള്‍ അക്കരക്കാരന്‍, കെഎസ്യു നിയോജകമണ്ഡലം പ്രസിഡന്റ് റൈഹാന്‍ ഷഹീര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ശരത് ദാസ് എന്നിവര്‍ പ്രസംഗിച്ചു.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം