ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്റ്റുഡിയോകളും അനുബന്ധ സ്ഥാപനങ്ങളും തുറക്കുവാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു മുമ്പില്‍ ധര്‍ണ നടത്തി. ഇരിങ്ങാലക്കുട സോണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസിനു മുമ്പില്‍ നടത്തിയ ധര്‍ണ സംസ്ഥാന കമ്മിറ്റി അംഗം എ.സി. ജോണ്സണ് ഉദ്ഘാടനം ചെയ്തു. കെ.എസ്. സൂരജ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട പ്രസിഡന്റ് എബിന് മാത്യു മുഖ്യപ്രഭാഷണം നടത്തി. മുരിയാട് പഞ്ചായത്തില്‍ വ്യപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് കെ.കെ. പോളി ഉദ്ഘാടനം ചെയ്തു. കെ.പി. സഞ്ജു അധ്യക്ഷത വഹിച്ചു. പൂമംഗലം പഞ്ചായത്തില്‍ ഏരിയ പിആര്‍ഒ എ.സി. ജയന് ഉദ്ഘാടനം ചെയ്തു. വിനോദ് രാജന് അധ്യക്ഷത വഹിച്ചു. കാട്ടൂരില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ശിവരാമന് ഉദ്ഘാടനം ചെയ്തു. സുധീഷ് ബാബു അധ്യക്ഷത വഹിച്ചു. പടിയൂരില്‍ ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ജോണ്സണ് ഉദ്ഘാടനം ചെയ്തു. ഷൈജു നാരായണന് അധ്യക്ഷത വഹിച്ചു. കാറളത്ത് സുരേഷ് കിഴുത്താണി ഉദ്ഘാടനം ചെയ്തു. സജയന് കാറളം അധ്യക്ഷത വഹിച്ചു.