അതിമാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി 19 കാരന് അറസ്റ്റിൽ
ഇരിങ്ങാലക്കുട: മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി 19 കാരന് അറസ്റ്റിലായി. കരൂപ്പടന്ന സ്വദേശി വാഴയ്ക്കാമഠം വീട്ടില്‍ അന്‍സിലിനെയാണ് (19) തൃശൂര്‍ റൂറല്‍ എസ്.പി. ഐശ്വര്യ ഡോങ്ങ് ഗ്രേയുടെ പ്രത്യേക പരിശോധനയുടെ ഭാഗമായി ഇരിങ്ങാലക്കുട ഡി.വൈ എസ്.പി ബാബു കെ.തോമസ് ഇന്‍സ്പെക്ടര്‍ എസ്.പി.സുധീരന് എന്നിവരുടെ സംഘം അറസ്റ്റു ചെയ്തത്. സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തില്‍പ്പെടുന്ന 80 മില്ലിഗ്രാം എം ഡി.എം.എ മയക്കുമരുന്ന് വില്‍പ്പനക്കായി കൊണ്ടുവരുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ചെറിയ അളവില്‍ പോലുമുള്ള ഉപയോഗം ശാരീരിക മാനസ്സിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ലഹരി മരുന്നാണ് എം.ഡി എം എ.. 2020 ഡിസംബറില്‍ കരുപ്പടന്ന സ്വദേശിയെ ആക്രമിച്ചു കാല് തല്ലിയൊടിച്ച കേസിലും അന്‍സില്‍ പ്രതിയാണ്. ഇയാളെ കോടതിയില്‍ ഹാജരാക്കി. എസ്.ഐ. എം.എസ്. ഷാജന്, എ.എസ്.ഐ മാരായ പി.ജയകൃഷ്ണന് , മുഹമ്മദ് അഷറഫ്, സീനിയര്‍ സി.പി.ഒ. മാരായ ഇ.എസ്. ജീവന്, സോണി സേവ്യര്‍, സി.പി.ഒ. മാരായ കെ.എസ്. ഉമേഷ്, ഷറഫുദ്ദീന്, എം.വി.മാനുവല്‍ എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.