ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഐഇഇഇ പവര്‍ ആന്‍ഡ് എനര്‍ജി സൊസൈറ്റിയുടെ വളണ്ടിയര്‍ മീറ്റ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഐഇഇഇ പവര്‍ ആന്‍ഡ് എനര്‍ജി സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗവും വളണ്ടിയര്‍ മീറ്റും കോളജ് ക്യാമ്പസില്‍ സംഘടിപ്പിച്ചു. കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര യോഗം ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ ഐഇഇഇ പവര്‍ ആന്‍ഡ് എനര്‍ജി സൊസൈറ്റി യംഗ് പ്രഫഷണല്‍ ടെക്നിക്കല്‍ കമ്മിറ്റി അംഗം എം. ഹരിഗോവിന്ദ്, വളണ്ടിയര്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. പ്രഫഷണല്‍ സന്നദ്ധസേവനം എങ്ങനെ വിജയകരമാക്കം എന്ന വിഷയത്തെക്കുറിച്ച് ഗ്ലോബല്‍ ഐഇഇഇ പവര്‍ ആന്‍ഡ് എനര്‍ജി സൊസൈറ്റി യംഗ് പ്രഫഷണല്‍ ടെക്നിക്കല്‍ കമ്മിറ്റി അംഗം എം. ഹരിഗോവിന്ദ് മുഖ്യപ്രഭാഷണം നടത്തി. ക്രൈസ്റ്റ് കോളജ് ജോയിന്റ് ഡയറക്ടര്‍ ഫാ. ആന്റണി ഡേവിസ്, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ.വി.ഡി ജോണ്‍, ബ്രാഞ്ച് കൗണ്‍സിലര്‍ സുനില്‍ പോള്‍, പിഇഎസ് അഡ്വടൈസര്‍ ഡോ. എ.എന്‍. രവിശങ്കര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പവര്‍ ആന്‍ഡ് എനര്‍ജി സൊസൈറ്റി ചാപ്റ്റര്‍ ചെയര്‍ അമല്‍കൃഷ്ണ സ്വാഗത പ്രസംഗവും, പുതിയ കമ്മിറ്റി അംഗങ്ങളെ ഐഇഇഇ സെക്രട്ടറി ഡി. ഫ്രാങ്കോ ആലപ്പാട് പരിചയപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് ഐഇഇഇ വൈസ് ചെയര്‍ പി.എസ്്. രാജേശ്വരി സൊസൈറ്റിയുടെ ഭാവി പദ്ധതികളെക്കുറിച്ച് പിഇഎസ് സെക്രട്ടറി ക്രിസ് വിത്സനും യോഗത്തില്‍ അവതരിപ്പിച്ചു. സൊസൈറ്റി വൈസ് ചെയര്മാന് അമിത് ജോസഫ് നന്ദി പറഞ്ഞു.