കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്റ് ആര്‍ക്കൈവ്സിന്റെ രണ്ടാം വാര്‍ഷികാഘോഷം ചരിത്ര സെമിനാറും ചരിത്ര ക്വിസും
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്റ് ആര്‍ക്കൈവ്സിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ചരിത്ര സെമിനാറും ചരിത്ര ക്വിസും സംഘടിപ്പിക്കുന്നു. കൂടല്‍മാണിക്യ ക്ഷേത്രവും ഇരിങ്ങാലക്കുടയും, അതിന്റെ സാമൂഹിക സാംസ്കാരിക ചരിത്രം, വര്‍ത്തമാനകാല പ്രസക്തി എന്നിവയെ അടിസ്ഥാനമാക്കിയാണ് സെമിനറും ക്വിസ് മത്സര ചോദ്യാവലിയും തയ്യാറാക്കുന്നുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. മ്യൂസിയവും ആര്‍ക്കൈവ്സും ജനങ്ങള്‍ക്ക് തുറന്ന് നല്‍കുന്നതിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന് നിര്‍വഹിക്കും. സെമിനാറില്‍ കെ. സച്ചിദാനന്ദന്, ഡോ. രാജന് ഗുരുക്കള്‍, ഡോ. എം.ആര്. രാഘവവാരിയര്‍, ഡോ. വെളുത്താട്ട് കേശവന്, ഡോ. സുനില്‍ പി. ഇളയിടം, ഡോ. രാജാ ഹരിപ്രസാദ്, ഡോ. ആര്. രാമന്നായര്, രേണു രാമനാഥ് എന്നിവര്‍ പേപ്പറുകള്‍ അവതരിപ്പിക്കും. ഗവേഷണ വിദ്യാര്‍ഥികളും ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികള്‍ അടക്കം 150 വിദ്യാര്‍ഥികള്‍ സെമിനാറില്‍ പങ്കെടുക്കും. നാളെ വൈകീട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം ദേവസ്വം കമ്മീഷണര്‍ ബിജു പ്രഭാകര്‍ ഐഎഎസ് ഉദ്ഘാടനം ചെയ്യും. പഴയ മണിമാളിക കെട്ടിടം നിന്നിരുന്ന സ്ഥലത്ത് പ്രത്യേക സജമാക്കിയ പന്തലിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ചരിത്രസെമിനാര്‍ ചരിത്ര ക്വിസ് സപ്ലിമെന്റ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് സ്ക്രിപ്റ്റ് ഗാര്‍ഡനില്‍ വച്ച് ഡോ. ടി.കെ. നാരായണന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസയ്ക്ക് നല്കി പ്രകാശനം നിര്‍വഹിച്ചു. പ്രഫ. സാവിത്രിലക്ഷണന് അധ്യക്ഷത വഹിച്ച യോഗത്തില്‍ മലയാള വിഭാഗം മേധാവി ലിറ്റി ചാക്കോ, ഡോ. ജെന്‍സി, എന്നിവരും സംസാരിച്ചു. ഡോ. കെ. രാജേന്ദ്രന് സ്വാഗതവും, കെ.ജി. സുരേഷ് നന്ദിയും പറഞ്ഞു.