പത്മജ്യോതി പുരസ്കാരങ്ങള്‍ പെരുവനം കുട്ടന്മാരാര്ക്കും മട്ടന്നൂര്‍ ശ്രീരാജിനും സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട: നടിയും ഭരതനാട്യ നര്‍ത്തകിയുമായിരുന്ന പത്മിനി രാമചന്ദ്രന്റെ സ്മരണാര്‍ത്ഥം മകന് പ്രേം രാമചന്ദ്രന് എര്‍പ്പെടുത്തിയ പത്മജ്യോതി പുരസ്കാരങ്ങള്‍ സമര്‍പ്പിച്ചു. ശ്രീ കൂടല്‍മാണിക്യം ക്ഷേത്ര കിഴക്കേ നടയിലെ പ്രത്യേക വേദിയില്‍ നടന്ന് വരുന്ന 13ാമത് ദേശീയ പല്ലാവൂര്‍ താളവാദ്യമഹോത്സവ ചടങ്ങില്‍ വച്ച് പ്രഥമ
പത്മജ്യോതി പുരസ്കാരം പത്മശ്രീ പെരുവനം കുട്ടന്മാരാര്ക്കും പ്രഥമ പത്മജ്യോതി യുവ പുരസ്ക്കാരം മട്ടന്നൂര്‍ ശ്രീരാജിനും കഥകളി ആചാര്യന് പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി സമര്‍പ്പിച്ചു. ചടങ്ങ് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.വി. നാരായണന് ഉദ്ഘാടനം ചെയ്തു. ഡോ. രാജന് ഗുരുക്കള്‍ അധ്യക്ഷനായിരുന്നു. വി. കലാധരന്‍ പത്മിനി സ്മൃതി പ്രഭാഷണം നടത്തി. കൂടല്‍ മാണിക്യം ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ. കെ.ജി. അജയകുമാര്‍ ആശംസകള്‍ നേര്‍ന്നു. പല്ലാവൂര്‍ അപ്പുമാരാര്‍ സ്മാരക വാദ്യ ആസ്വാദക സമിതി പ്രസിഡന്റ് കലാമണ്ഡലം ശിവദാസ് സ്വാഗതവും ട്രഷറര്‍ അജയ് മേനോന് നന്ദിയും പറഞ്ഞു.