വടക്കുംകര സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട: വടക്കുംകര സെന്റ് ആന്റണീസ് ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോണീസിന്റെയും തിരുനാളിന് കൊടിയേറി. വികാരി ജനറാള്‍ മോണ്‍. ജോയ് പാല്യേക്കര കൊടിയേറ്റം നടത്തി. ഇന്ന് രാവിലെ ഏഴിന് ദിവ്യബലി, ലദ്ദീഞ്ഞ്, തിരുസ്വരൂപം കൂട്ടില്‍ നിന്നിറക്കല് എന്നിവയ്ക്ക് വികാരി ഫാ. നൗജിന് വിതയത്തില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ശേഷം വീടുകളികളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് നടക്കും. വൈകീട്ട് 8.45ന് അമ്പ് പ്രദക്ഷിണങ്ങള്‍ പള്ളിയില്‍ സമാപിക്കും. തിരുനാള്‍ ദിനമായ നാളെ പത്തിന് നടക്കുന്ന ആഘോഷകരമായ തിരുനാള്‍ ദിവ്യബലിക്ക് സഹൃദയ എഞ്ചിനീയറിംഗ് മീഡിയ ഡയറകടര്‍ ഫാ. ചാക്കോ കാട്ടുപറമ്പില്‍ കാര്‍മികത്വം വഹിക്കും. കൊടകര എസ്ഐഎംഎസ് ഡയറക്ടര്‍ റവ. ഡോ. ജിനോ മാളക്കാരന്‍ വചന സന്ദേശം നല്‍കും. ഉച്ചത്തിരിഞ്ഞ് മൂന്നിന് നടക്കുന്ന ദിവ്യബലിക്ക് ശേഷം ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം രാത്രി ഏഴിന് പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് വര്‍ണ മഴ, 7.30ന് മേളപ്പൊലിമ (ചെണ്ട വയലിന് ഫ്യൂഷന്‍) എന്നിവ നടക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. നൗജിന് വിതയത്തില്‍, തിരുനാള്‍ കണ്‍വീനര്‍ പോള്‍സണ്‍ പൊട്ടത്തുപറമ്പില്‍, കൈക്കാരന്മാരായ വില്‍സണ്‍ പൊട്ടത്തുപറമ്പില്‍, ബെന്ജന് കാനംകുടം എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.