എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി പി. കബീര്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: കേരളത്തിന്റെ മണ്ണില്‍ വിദേശ മണ്ണില്‍ സര്‍വകലാശാലകള്‍ക്ക് പരവതാനി വിരിക്കുമ്പോള്‍ ഗുണനിലവാരമില്ലാത്ത വിദ്യാഭ്യാസവും അതുവഴി കച്ചവടം മാത്രം ലക്ഷ്യമാക്കിയുള്ള വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി നല്കാന് അനുവദിക്കില്ലെന്ന് എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന സെക്രട്ടറി പി. കബീര്‍ പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് അര്ജുന് മുരളീധരന്, എഐഎഫ് മണ്ഡലം സെക്രട്ടറി ടി.വി. വിബിന് എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. എന്‍.കെ. ഹരി, പി. ശിവപ്രിയ പ്രസീഡിയം മിഥുന്‍പോട്ടക്കാരന്‍, ഇ.എസ്. അഭിമന്യൂ സ്റ്റിയറിംഗ് കമ്മിറ്റി, ആതിര രഘു, എ. അനന്തകൃഷ്ണന് എന്നിവര്‍ മിനിസ്റ്റ് കമ്മിറ്റി പി.വി. വിഘ്നേഷ് പ്രമേയ കമ്മിറ്റി എന്നീ കമ്മിറ്റികള്‍ സമ്മേളനത്തിന് നിയന്ത്രിച്ചു. സെക്രട്ടറിയായി മിഥുന് പോട്ടക്കാരനെയും പ്രസിഡന്റയായി പി.വി. വിഘ്നേഷിനെയും, ജോയിന്റ് സെക്രട്ടറിമാരായി ഇ.എസ്. അഭിമന്യു, ആതിര രഘു, വൈസ് പ്രസിഡന്റുമാരായി കാര്‍ത്തിക് ഉദയന്‍, അനന്തകൃഷ്ണന് എന്നിവരെ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു.