കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
പുല്ലൂര്‍: ഇരിങ്ങാലക്കുട- ചാലക്കുടി റോഡില്‍ പുല്ലൂര്‍ തൊമ്മാന ജംഗ്ഷനിനടുത്ത് കാറും ബൈക്കു കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ഇന്നലെ ഉച്ചത്തിരിഞ്ഞ് മൂന്നു മണിയോടെയാണ് അപകടം. തളിയക്കോണം തൈവളപ്പില്‍ വീട്ടില്‍ സന്തോഷ് മകന് കൃഷ്ണനുണ്ണി (22) ആണ് മരണപ്പെട്ടത്. കൃഷ്ണനുണ്ണി ഓടിച്ചിരുന്ന ബുള്ളറ്റും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ തന്നെ പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ ചികില്‍സക്കായി ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആളൂര്‍ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സംസ്കാരം ഇന്നു നടക്കും. അമ്മ-മഞ്ജു, സഹോദരി- കൃഷ്ണപ്രിയ.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി