കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നൂറുകണക്കിനാളുകളെ സാക്ഷിയാക്കി ആനയൂട്ട് നടന്നു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നൂറുകണക്കിനാളുകളെ സാക്ഷിയാക്കി ആനയൂട്ട് നടന്നു. ക്ഷേത്രം തന്ത്രി നെടുമ്പിള്ളി ഗോവിന്ദന് നമ്പൂതിരിപ്പാടും കിടങ്ങശേരി ഹരി നമ്പൂതിരിപ്പാടും ചേര്‍ന്ന് പാരമ്പര്യ വിധി പ്രകാരമുള്ള ഭക്ഷണം നല്കി ആനയൂട്ടിന് തുടക്കം കുറിച്ചു. കൂടല്‍മാണിക്യം സായാഹ്ന കൂട്ടായ്മ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രണ്ടാമത് ആനയൂട്ടില്‍ 25 ഓളം ഗജവീരന്മാര് പങ്കെടുത്തു. കൂടല്‍മാണിക്യം ആനയായ മേഘാര്‍ജ്ജുനന്റെ പാപ്പാന് മുരിയാട് ബിജു, വര്‍ഷങ്ങളായി ആറാട്ട് എഴുന്നള്ളിപ്പില്‍ പങ്കെടുക്കുന്ന ഒല്ലൂക്കര ജയറാം എന്ന ആനയുടെ പാപ്പാന് അപ്പു, ശങ്കരന്‍കുളങ്ങര മണികണ്ഠനാനയുടെ പാപ്പാന് സുന്ദരന്‍ എന്നിവരെ ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് ആദരിച്ചു. ക്ഷേത്രം മേല്‍ശാന്തിമാരായ പൂത്തില്ലത്ത് നീലകണ്ഠന് നമ്പൂതിരിപ്പാട്, ഹരി നമ്പൂതിരി, ക്ഷേത്രം പരികര്‍മ്മി മണക്കാട് പരമേശ്വരന് നമ്പൂതിരി, മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളായ അഡ്വക്കേറ്റ് കെ.ജി. അജയകുമാര്‍, ഭരതന് കണ്ടേങ്കാട്ടില്‍ തുടങ്ങിയവരും നളിന്‍ ബാബു, ബിന്ദു സന്തോഷ്, ശ്യാം പാലാഴി, ഗണേഷ് മേനോന്, സായാഹ്ന കൂട്ടായ്മ അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. ആനയൂട്ടിന്റെ ഭാഗമായി സായാഹ്ന കൂട്ടായ്മ എല്ലാ ആന പാപ്പാന്മാര്ക്കും വസ്ത്രങ്ങള്‍ നല്കി.