കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മൃദംഗമേളയും ജുഗല്‍ബന്ദിയും

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇരിങ്ങാലക്കുട കൊരുമ്പ് മൃദംഗ കളരിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മൃദംഗ മേളയും ജുഗല്‍ബന്ദിയും.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇരിങ്ങാലക്കുട കൊരുമ്പ് മൃദംഗ കളരിയുടെ ആഭിമുഖ്യത്തില്‍ മൃദംഗ മേളയും ജുഗല്‍ബന്ദിയും സംഘടിപ്പിച്ചു. ജുഗല്‍ബന്ദിയില്‍ ദേവ് സുകൃത്, അനന്തറാം എന്നിവരോടൊപ്പം കളരിയിലെ വിദ്യാര്‍ഥികളായ ശ്രീപഥ്, ശ്രീരാഗ്, ധനഞ്ജയ്, രുദ്രതീര്ത്ഥ്, രുദ്രദേവ്, ശ്രീഹരി എന്നിവര്‍ മൃദംഗത്തിലും, കൈലാസ് മൃദുവാദ്യത്തിലും, അനന്തകൃഷ്ണ ഗഞ്ചിറയിലും, ആശ്രിത് ധോലകിലും പങ്കെടുത്തു. ഒരു മണിക്കൂറോളം നീണ്ടുനിന്ന പരിപാടിക്ക് വിക്രമന് നമ്പൂതിരി നേതൃത്വം നല്കി.