വല്ലക്കുന്ന് സെന്റ് അല്‍ഫോൻസ ദേവാലയത്തില്‍ ഊട്ടുതിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
വല്ലക്കുന്ന്: സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ ഊട്ടുതിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെയാണ് നേര്‍ച്ചയൂട്ട് ഒരുക്കിയിരിക്കുന്നത്. തിരുനാള്‍ ദിനമായ ഇന്നു രാവിലെ 6.30, 8.15, 10, വൈകീട്ട് അഞ്ച് എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന. രാവിലെ പത്തിനുള്ള ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാനയ്ക്ക് ഫാ. വിനില്‍ കുരിശുംതറ സിഎഫ്എം മുഖ്യകാര്‍മികത്വം വഹിക്കും. ദീപിക മാര്‍ക്കറ്റിംഗ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജിയോ ചെരടായി വചന സന്ദേശം നല്‍കും. 29ന് വൈകീട്ട് 5.30ന് മരിച്ചവര്‍ക്കുവേണ്ടിയുള്ള ദിവ്യബലി. കൈക്കുഞ്ഞുള്ള അമ്മമാര്‍ക്കും വാര്‍ധക്യസഹജമായ അസുഖങ്ങളുള്ളവര്‍ക്കും നേര്‍ച്ചയൂട്ടിന് പ്രത്യേക സൗകര്യവും കുഞ്ഞുങ്ങള്‍ക്ക് ചോറൂണിനും അമ്മത്തൊട്ടിലില്‍ സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നതിനും അടിമ വെയ്ക്കലിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. നേര്ച്ചയൂട്ടിനുള്ള പച്ചക്കറി വിഭവങ്ങള്‍ വികാരി ഫാ. ജോസഫ് മാളിയേക്കല്‍ വെഞ്ചരിച്ചു. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജോസഫ് മാളിയേക്കല്‍, ജനറല്‍കണ്‍വീനര്‍ ബാബു പള്ളിപ്പാട്ട്, ജോയിന്റ് കണ്‍വീനര്‍ ജിക്സോ കോരോത്ത്, കൈക്കാരന്മാരായ സജി കോക്കാട്ട്, പോള്‍ മരത്തംപ്പിള്ളി, സോജന് കോക്കാട്ട്, പബ്ലിസിറ്റി കണ്‍വീനര്‍മാരായ ജോണ്സണ് കോക്കാട്ട്, നെല്‍സണ്‍ കോക്കാട്ട്, ജെക്സണ് തണ്ടിയേക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.