വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണം-കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്
ഇരിങ്ങാലക്കുട: വര്‍ധിച്ച ജോലി ഭാരം പരിഗണിച്ച് പോലീസ് സ്റ്റേഷനുകളില്‍ മറ്റ് വകുപ്പുകളുടെ ജോലികള്‍ നല്‍കുന്നത് ഒഴിവാക്കാനും ജില്ലയിലെ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ അംഗസംഖ്യ വര്‍ധിപ്പിക്കാനും നടപടികള്‍ സ്വീകരിക്കണമെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് 34 ാം തൃശൂര്‍ റൂറല്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എംസിപി കണ്വെന്ഷന് സെന്ററില്‍ വെച്ച് നടന്ന സമ്മേളനം തൃശൂര്‍ റൂറല്‍ പോലീസ് മേധാവി നവനീത് ശര്‍മ്മ ഐപിഎസ് ഉദ്ഘാടനം ചെയ്തു.
കെപിഎ തൃശൂര്‍ റൂറല്‍ ജില്ലാ പ്രസിഡന്റ് കെ.ഐ മാര്ട്ടിന് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകന് സംവിധായകന് ഷൈജു അന്തിക്കാട് മുഖ്യാതിഥിയായിരുന്നു. അഡീഷണല്‍ എസ്.പി വി.എ ഉല്ലാസ്, കെ.പി.ഒ.എ സംസ്ഥാന ട്രഷറര്‍ കെ.എസ്. ഔസേപ്പ്, ഡിവൈഎസ്പിമാരായ വി.കെ. രാജു, കെ.ജി. സുരേഷ്, ടി.കെ. ഷൈജു, കെ. സുമേഷ്, ഇരിങ്ങാലക്കുട സിഐ അനീഷ് കരീം, കെപിഓഎ തൃശൂര്‍ സിറ്റി ജില്ലാ സെക്രട്ടറി ബിനു ഡേവീസ്, കേരള പോലീസ് അസോസിയേഷന് തൃശൂര്‍ സിറ്റി ജില്ലാ സെക്രട്ടറി സി.ജി. മധുസൂദനന്, കെപിഎ തൃശൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി എം.എല്‍. വിജോഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ വി.യു. സില്‍ജോ സ്വാഗതവും സ്വാഗത സംഘം ചെയര്മാന് എം.സി. ബിജു നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി സി.ആര്. ബിജു സംഘടനാ റിപ്പോര്‍ട്ടും, കെപിഒഎ തൃശൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി കെ.പി. രാജു പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ സി.കെ. ജിജു വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സമ്മേളനത്തില്‍ അസോസിയേഷന് തൃശൂര്‍ റൂറല്‍ ജില്ലാ ജോയിന്റ് സെക്രട്ടറി സന്തോഷ് പ്രമേയാവതരണവും നിര്‍വഹിച്ചു. സമ്മേളനത്തില്‍ തൃശൂര്‍ ജില്ലയിലെ വിവിധ സ്റ്റേഷനില്‍ നിന്നായി 200 ഓളം ഓഫീസര്‍മാര്‍ പങ്കെടുത്തു.