ദേശീയ പരീക്ഷകളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നത് വിദ്യാഭ്യാസ മേഖലക്ക് ഉദകാത്തതെന്ന്: എഐഎസ്എഎഫ്
പടിയൂര്‍: സംസ്ഥാന സര്‍വകലാശാലാ തലങ്ങളില്‍ സുതാര്യമായി നടന്നുവന്നിരുന്ന പരീക്ഷകളെ എന്‍ടിഎയ്ക്ക് കീഴിലെത്തിച്ചതോടെ നീറ്റ് ഉള്‍പ്പടെയുള്ള പ്രവേശനപരീക്ഷാത്തട്ടിപ്പ് സംഘടിത മാഫിയാ പ്രവര്ത്തനമായിരിക്കുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നിട്ടും കേന്ദ്രസര്‍ക്കാരിന്റെ മൗനം വിദ്യാര്‍ഥി വിരുദ്ധമെന്ന് എഐഎസ്എഫ് പടിയൂര്‍ ലോക്കല്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന കമ്മിറ്റി കെ.എസ്. അഭിറാം പറഞ്ഞു.
എഐഎസ്എഫ് പടിയൂര്‍ ലോക്കല്‍ പ്രസിഡന്റ് വി.ഡി. യാദവ് അധ്യക്ഷത വഹിച്ചു. എഐഎസ്എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി മിഥുന് പോട്ടക്കാരന്‍, ജില്ലാ വൈസ് പ്രസിഡന്റ് പി. ശിവപ്രിയ, സിപിഐ പടിയൂര്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി വി.ആര്. രമേഷ്, എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് ടി.വി. വിബിന്, എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് എം.പി. വിഷ്ണു ശങ്കര്‍, എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡല പ്രസിഡന്റ് പി.വി. വിഘ്നേഷ്, സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം മുരളി മണക്കാട്ടുംപടി, എഐവൈഎഫ് എടതിരിഞ്ഞി മേഖല പ്രസിഡന്റ് പി.എസ്. കൃഷ്ണാദാസ് എന്നിവര്‍ സംസാരിച്ചു. എഐഎസ്എഫ് ലോക്കല്‍ സെക്രട്ടറി ജിബിന്‍ ജോസ് സ്വാഗതവും ലോക്കല്‍ ജോയിന്റ് സെക്രട്ടറി അന്‍ഷാദ് നന്ദിയും പറഞ്ഞു.