ശമ്പളവും, പെന്‍ഷനും സര്‍ക്കാരിന്റെ ഔദാര്യമല്ല: കേരള എന്‍ജിഒ സംഘ്
ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാരിന്റെ അസാധാരണ ഗസ്റ്റ് വിജ്ഞാപന പ്രകാരം ജീവനക്കാരുടെ പെന്ഷന് ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക, ലീവ് സറണ്ടര്‍ പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള എന്‍ജിഒ സംഘ് ഇരിങ്ങാലക്കുട ബ്രാഞ്ച് പ്രതിഷേധ സമരം നടത്തി. ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനു മുന്നില്‍ നടത്തിയ സമരം കേരള എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി സുഗുണന് പഴൂക്കര ഉദ്ഘാടനം ചെയ്തു. ജീവനക്കാരെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഗസ്റ്റ് വിജ്ഞാപനത്തിന്റെ കോപ്പി കത്തിച്ചു. ബ്രാഞ്ച് പ്രസിഡന്റ് സി.കെ. നിമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സമിതി അംഗങ്ങളായ എം.എസ്. ശരത് കുമാര്‍, കണ്ണന്, ജയന് പൂമംഗലം എന്നിവര്‍ നേതൃത്വം നല്കി.