ഇരിങ്ങാലക്കുട നഗരസഭയുടെ വിന്‍ഡ്രോ കമ്പോസ്റ്റ് പ്ലാന്റിന്റെയും പച്ചതുരുത്തിന്റെയും ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: നഗരസഭാ പ്രദേശത്തെ ജൈവ മാലിന്യം പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ സംസ്കരിക്കുന്നതിനായി 2019-20, 2020-21 വര്‍ഷങ്ങളിലെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7000 സ്ക്വയര്‍ ഫീറ്റിലായി നിര്‍മിച്ചതും ഐആര്‍ടിസിയുടെ സാങ്കേതിക സഹായത്തോടെ പ്രവര്‍ത്തിക്കുന്നതുമായ വിന്‍ഡ്രോ കമ്പോസ്റ്റ് പ്ലാന്റിന്റെയും ജൈവ വൈവിധ്യം കാത്തുസൂക്ഷിക്കാനായി നട്ടുവളര്‍ത്തിയ പച്ചതുരുത്തിന്റെയും ഉദ്ഘാടനം ഗാന്ധിനഗര്‍ ഹില്‍ പാര്‍ക്കില്‍ വെച്ച് ടി.എന്‍. പ്രതാപന്എംപി നിര്‍വഹിച്ചു. പ്രഫ. കെ.യു. അരുണന് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എ. അബ്ദുള്‍ ബഷീര്‍, മുനിസിപ്പല്‍ സെക്രട്ടറി കെ.എസ്. അരുണ്‍, വൈസ് ചെയര്‍പേഴ്സണ്‍ രാജേശ്വരി ശിവരാമന് നായര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കുരിയന്‍ ജോസഫ്,പൊതുമരാമത്ത്കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വല്‍സല ശശി, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബിജു ലാസര്‍, വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്. ഷാജു, കൗണ്‍സിലര്‍മാരായ പി.വി. ശിവകുമാര്‍, സന്തോഷ് ബോബന്, റോക്കി ആളൂക്കാരന്‍, ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ശുഭ, ഐആര്‍ടിസി പ്രതിനിധി വി. മനോജ് കുമാര്‍, ഹരിത കേരള മിഷന് പ്രതിനിധി യു.എല്‍. ആന്റോ, മുനിസിപ്പല്‍ എന്‍ജിനീയര്‍ എം.കെ. സുഭാഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ആര്. സ്റ്റാന്‍ലി എന്നിവര്‍ പ്രസംഗിച്ചു.