വിപുലീകരിച്ച മുരിയാട് കുന്നത്തറ ലിഫ്റ്റ് ഇറിഗേഷന്‍ സമര്‍പ്പിച്ചു

വിപുലീകരിച്ച കുന്നത്തറ ലിഫ്റ്റ് ഇറിഗേഷന്‍ മന്ത്രി ആര്. ബിന്ദു സമര്‍പ്പിക്കുന്നു.
ഇരിങ്ങാലക്കുട: വിപുലീകരിച്ച മുരിയാട് കുന്നത്തറ ലിഫ്റ്റ് ഇറിഗേഷന്‍ മന്ത്രി ആര്. ബിന്ദു നാടിനുസമര്‍പ്പിച്ചു. മന്ത്രിയുടെ പ്രാദേശികവികസന ഫണ്ടില്‍നിന്നു 10 ലക്ഷം രൂപ ഉപയോഗിച്ചാണ് കുന്നത്തറ ലിഫ്റ്റ് ഇറിഗേഷന്റെ പൈപ്പ്ലൈന് വിപുലീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. ഇതോടെ 27 കുടുംബങ്ങള്‍കൂടി പുതിയതായി പദ്ധതിയുടെ ഗുണഭോക്താക്കളായി. ജലവിതരണംകൂടുതല് ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുവേണ്ടി 766 മീറ്റര്‍ പുതിയ പൈപ്പ്ലൈനുകള് ഒരുക്കിയാണ് ലിഫ്റ്റ് ഇറിഗേഷന്‍ വിപുലീകരണം നടത്തിയത്. മുരിയാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ഉദ്ഘാടനയോഗത്തില്‍ അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗം കെ.യു. വിജയന് ലിഫ്റ്റ് ഇറിഗേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.