വി കെയര്‍ പദ്ധതി: ജില്ലാ തല ഉദ്ഘാടനം നടത്തി

ഭിന്നശേഷിക്കാരുടെ സാമൂഹികോന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വി കെയര്‍ പദ്ധതിയുടെ ജില്ലാതലം അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്യുന്നു.
അവിട്ടത്തൂര്‍: ഭിന്നശേഷിക്കാരുടെ സാമൂഹികോന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വി കെയര്‍ പദ്ധതിയുടെ ജില്ലാതലം അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് അധ്യക്ഷത വഹിച്ചു. ജില്ല കോ ഓര്‍ഡിനേറ്റര്‍ പി.ഡി. പ്രകാശ് ബാബു, വിദ്യാഭ്യാസ ജില്ല കണ്‍വീനര്‍ ടി.എസ്. സരിത, സ്കൂള്‍ പിടിഎ പ്രസിഡന്റ് മിനി രാമചന്ദ്രന്, മാനേജര്‍ എ. അജിത്ത് കുമാര്‍, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ എ.സി. സുരേഷ്, കെ.കെ. കൃഷ്ണന് നമ്പൂതിരി, പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ്, ഹെഡ്മാസ്റ്റര് മെജോ പോള്‍, ടി.ആര്. ശ്രീദേവി, ഡി. ഹസിത എന്നിവര്‍ പ്രസംഗിച്ചു. പ്ലസ്ടു കഴിഞ്ഞാല്‍ ഭിന്നശേഷി കുട്ടികള്‍ എന്തു ചെയ്യും രക്ഷിതാക്കള്‍ ആശങ്കപ്പെടെണ്ടതില്ല എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു. പൊതുവിദ്യഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സിലിംഗ് സെല്‍, തൃശൂര്‍ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ പരിപാടി സമേതം, നാഷണല്‍ കരിയര്‍ സെന്റര്‍, ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് വി കെയര്‍.