കൃഷി ചെയ്യാന്‍ താത്പര്യവും ആവേശവും ഉള്ളവരേ യഥാര്‍ഥ കര്ഷകരാകൂ: ഇന്നസെന്റ്
വെള്ളാങ്കല്ലൂര്‍: കൃഷിചെയ്യാന്‍ താത്പര്യവും ആവേശവും ഉള്ളവരാണ് യഥാര്‍ഥ കര്ഷകരായിത്തീരുന്നതെന്നു സിനിമാതാരം ഇന്നസെന്റ് പറഞ്ഞു. നിരവധി ഉദ്ഘാടനങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ടെങ്കിലും കൃഷി വിളവെടുപ്പിന്റെ ഉദ്ഘാടനം ആദ്യമായിട്ടാണെന്നും ഇന്നസെന്റ് പറഞ്ഞു. വള്ളിവട്ടം ചെറുകിട ഭൂവുടമ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ജൈവ മഞ്ഞള്‍ കര്ഷകന് സലിം കാട്ടകത്തിന്റെ മഞ്ഞള്‍ കൃഷി വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഇന്നസെന്റ്. അഞ്ചര ഏക്കര്‍ കൃഷിയിടത്തില്‍ ജൈവരീതിയിലാണ് സലീമിന്റെ മഞ്ഞള്‍ കൃഷി. ചടങ്ങില്‍ ചെറുകിട ഭൂവുടമ സംഘം പ്രസിഡന്റ് എ.ആര്. രാമദാസ് അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ എഡിഎ മുഹമ്മദ് ഹാരിസ്, കൃഷി ഓഫീസര്‍ എം.എസ്. സഞ്ജു, സലിം കാട്ടകത്ത്, ഷണ്മുഖന് പൂവത്തുംകടവില്, ജോയ് ചേലക്കാട്ടുപറമ്പില്‍, കേശവമേനോന് എന്നിവര്‍ പ്രസംഗിച്ചു.

മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
കാര്‍ഷിക സംസ്കാരം വിദ്യാര്‍ഥികളിലൂടെ; കനിപ്പന്തല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
കൃഷി അറിവ് തേടി സെന്റ് ജോസഫ്സ് കോളജിലെ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥിനികള്‍
രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷ പോഷക തോട്ട പദ്ധതിക്ക് തുടക്കമിട്ടു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്