ലൂസിഡ് റണ്ണര്‍: 3ഡി ഏന്‍ഡ്ലെസ് റണ്ണിംഗ് വീഡിയോ ഗെയിമുമായി സിസിഇ ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം അസോസിയേഷനായ കോഡ് മുന്‍വര്‍ഷങ്ങളായി നടത്തി വരുന്ന ബീച് ഹാക്കിന്റെ ഓണ്‍ലൈന്‍ എഡിഷനായ ഹാക്കെഡിന്റെ ഭാഗമായി ഇന്‍ഹൗസ് 3ഡി ഏന്‍ഡ്ലെസ് റണ്ണിംഗ് വീഡിയോ ഗെയിം കോമ്പറ്റിഷനുമായി വിദ്യാര്‍ഥികള്‍ രംഗത്ത്. ‘ലൂസിഡ് റണ്ണര്‍’ എന്ന് പേരിട്ടിരിക്കുന്ന ഗെയിം കോളജിലെ ഗെയിം ഡെവലപ്മെന്റ് കമ്യൂണിറ്റി മെമ്പേഴ്സ് ആനന്ദ്, ആരോണ്‍ എന്നിവരടങ്ങുന്ന ടീം ആണ് ഡെവലപ് ചെയ്തത്. ഗെയിമിന്റെ ആന്‍ഡ്രോയ്ഡ് വേര്‍ഷനും വെബ് വേര്‍ഷനും ഹാക്കെഡ് വെബ്സൈറ്റില്‍ ലഭ്യമാണ്. ഹാക്കെഡ് ടൈറ്റില്‍ സ്പോണ്‍സേഴ്സ് ആയ ഐഎംഐടി (ഇന്റര്‍നാഷണല്‍ മീഡിയ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പാര്‍ക്ക്, ഇരിങ്ങാലക്കുട) തന്നെയാണ് ഗെയിം കോമ്പറ്റിഷനും സ്പോണ്സര് ചെയ്യുന്നത്. കൊറോണ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടത്തുന്ന ഹാക്കെഡ് 26 മുതല്‍ ഫെബ്രുവരി എട്ടു വരെയാണു ക്രമീകരിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ എഡ്യുക്കേഷന്റെ പ്രാധ്യാനമാണ് ഹാക്കത്തോണ്‍ വിഷയമാക്കുന്നത്. ഇതിനോടകം 500 ല്‍പരം വിദ്യാര്‍ഥികള്‍ ഹാക്കത്തോണിനായി രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്കും ഗെയിമില്‍ പങ്കെടുക്കുന്നതിനുമായി വെബ്സൈറ്റ് സന്ദര്ശിക്കേണ്ടതാണെന്നു അധികൃതര്‍ പറഞ്ഞു. വെബ്സൈറ്റ്: hacked.cce.edu.in