സംസ്ഥാന ബജറ്റ് മാജിക് ഷോ പോലെ-കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷൈജോ ഹസന്

ഇരിങ്ങാലക്കുട: ജനങ്ങളെ കബളിപ്പിച്ചുകൊണ്ടുള്ള സംസ്ഥാന ബജറ്റ്, ഒരു മജിഷ്യന്‍ നടത്തുന്ന മാജിക് ഷോ പോലെയാണെന്നും അതിനു ദീര്ഘായുസില്ലെന്നും കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷൈജോ ഹസന് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ച് ജനങ്ങളെ പറ്റിക്കാന്‍ പ്രഖ്യാപിച്ച ജാലവിദ്യ മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. കേരള ജനപക്ഷം സെക്കുലര്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ബജറ്റ് കത്തിച്ചുകൊണ്ടുള്ള പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. പി.എസ്. സുബീഷ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജോസ് കിഴക്കേപീടിക, സഹദേവന് ഞാറ്റുവെട്ടി, ജഫ്രന് ജോസ് അരിക്കാട്ട്, സുധീഷ് ചക്കുങ്ങല്‍, ടി.എ. പോളി, വിനു സഹദേവന്, മുരിയാട് ആന്റോ, എബിന് ഷോളി ചാക്കോ, ബിജോ പോള്‍, സിബിന് വിന്‍സെന്റ്, കെ.എം. ഷാജഹാന്, കെ.ടി. തോമസ് എന്നിവര്‍ പങ്കെടുത്തു.