താഴേക്കാട് പള്ളി ശാസനത്തെക്കുറിച്ചുള്ള ചരിത്ര സെമിനാര്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു
താഴേക്കാട്: എഡി പത്താം നൂറ്റാണ്ടില്‍ എഴുതപ്പെട്ട രാജസിംഹ പെരുമാള്‍ രാജാവിന്റെ താഴേക്കാട് പള്ളി ശാസനത്തെക്കുറിച്ചുള്ള ചരിത്ര സെമിനാര്‍ ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സെബസ്ത്യാനോസ് സഹദാ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥകേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്തു. നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന ശിലാലിഖിതങ്ങളില്‍ ഏറെ വിലപ്പെട്ട ഒന്നാണ് താഴേക്കാട് പള്ളി ശാസനം എന്ന് ബിഷപ് അഭിപ്രായപ്പെട്ടു. ജെഎന്‍യു ഡല്‍ഹി പ്രഫ. ഫാ. പയസ് മലേങ്കണ്ടത്തില്, അട്ടപ്പാടി ഗവണ്മെന്റ് കോളജിലെ ഡോ. അരുണ്‍ മോഹന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ നാം എല്ലാവരും കടപ്പെട്ടിരിക്കുന്നു എന്ന് ഡല്‍ഹി യൂണിവേഴ്സിറ്റി പ്രഫസര്‍ ഫാ. പയസ് മലേങ്കണ്ടത്തില് പറഞ്ഞു. ഫാ. സിന്റോ ചിറ്റിലപ്പിള്ളി, ഫാ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി, ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജോണ്‍ കവലക്കാട്ട്, പ്രഫ. ലില്ലി ചാക്കോ എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഫാ. അനൂപ് പാട്ടത്തില്‍, സിസ്റ്റര്‍ ലിസറ്റ, റീജോ പാറയില്‍, ജോജു എളങ്കുന്നപ്പുഴ എന്നിവര്‍ നേതൃത്വം നല്കിയ സെമിനാറില്‍ മാള, ചാലക്കുടി, ഇരിങ്ങാലക്കുട മേഖലകളില്‍നിന്ന് ഇരുന്നൂറോളം പഠിതാക്കള്‍ പങ്കെടുത്തു