നിറഞ്ഞ സദസ്സില്‍ ബിയോണ്ട് ഹേട്രഡ് ആന്‍ഡ് പവര്‍, വീ കീപ്പ് സിങ്ങിങ്ങ്; ലിംഗപരമായ ബന്ധങ്ങളെ ആവിഷ്ക്കരിക്കുന്നതില്‍ സമൂഹത്തിന്റേത് ഇപ്പോഴും യാഥാസ്ഥിക നിലപാടെന്ന് മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: അഭിനന്ദനങ്ങള്‍ എറ്റ് വാങ്ങി രാംദാസ് കടവല്ലൂരിന്റെ ഡോക്യുമെന്ററിയായ ബിയോണ്ട് ഹേട്രഡ് ആന്റ് പവര്‍, വീ കീപ്പ് സിങ്ങിങ്ങ്. രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടന്ന അതിക്രമങ്ങങ്ങളിലൂടെയും നീതിക്ക് വേണ്ടി സമരങ്ങളിലൂടെയുമാണ് ഒന്നര മണിക്കൂര്‍ ഉള്ള ചിത്രം സഞ്ചരിക്കുന്നത്. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ മാസ് മൂവിസില്‍ നടന്ന പ്രദര്‍ശനത്തിന് ശേഷം നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു സംവിധായകനെ ആദരിച്ചു.
ഒട്ടേറെ പുരോഗമനപരമായ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയ സംസ്ഥാനമാണ് കേരളമെങ്കിലും ലിംഗപരമായ ബന്ധങ്ങളെ ആവിഷ്ക്കരിക്കുന്നതില്‍ യാഥാസ്ഥിതികമായ നിലപാടാണ് സമൂഹം ഇപ്പോഴും തുടരുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി ലിംഗ സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നിരവധി സമരങ്ങള്‍ക്കും കേരളം വേദിയായിട്ടുണ്ട്.രാജ്യത്ത് ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ നയത്തിന് രൂപം നല്‍കിയത് കേരളമാണെന്നും മന്ത്രി പറഞ്ഞു. ഡോക്യുമെന്ററിയുടെ ക്യാമറാമാന് പ്രതാപ് ജോസഫ്, തിരക്കഥാകൃത്ത് പി എസ് റഫീഖ്, സംവിധായകരായ പ്രേംലാല്‍ , പ്രശാന്ത് ഈഴവന്, നാടക സംവിധായകന് ഡോ സാംകുട്ടി പട്ടങ്കരി, നടന് കുമാര്‍ദാസ്, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി രക്ഷാധികാരി പി കെ ഭരതന്‍മാസ്റ്റര്‍, ഡയറ്റ് ലക്ചറര്‍ എം ആര് സനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.