കാട്ടൂര്‍ ബാങ്കില്‍ ‘സുരക്ഷിത’ ഹോം ഡെലിവറി പദ്ധതി
കാട്ടൂര്‍: സര്‍വീസ് സഹകരണ ബാങ്കിന്റെ വിവിധ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് എല്ലാ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനം കോവിഡ് കാലത്ത് ആശ്വാസ പദ്ധതിയായി സുരക്ഷിത ഹോം ഡെലിവറി പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം കാട്ടൂര്‍ സിഐ വി.വി. അനില്‍കുമാര്‍ ഫഌഗ് ഓഫ് ചെയ്തു. ബാങ്ക് പ്രസിഡന്റ് ഇന്‍ചാര്‍ജ് ഇ.ബി. അബ്ദുള്‍സത്താര്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് സൗജന്യമായി ഏര്‍പ്പെടുത്തിയിട്ടുള്ള ഈ പദ്ധതി മുഖേന 500 രൂപയ്ക്ക് മേല്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കു എല്ലാ ഇനങ്ങളും വീട്ടിലെത്തിച്ചു നല്കുമെന്നു പ്രസിഡന്റ് അറിയിച്ചു. അതുവഴി പരമാവധി സമ്പര്‍ക്കം കുറയ്ക്കുവാനാണു ബാങ്ക് ലക്ഷ്യമിടുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. ബുക്കിംഗിനായി രാവിലെ ഒമ്പതു മുതല്‍ ആറുവരെ സൗകര്യമുണ്ടായിരിക്കും. 24 മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ വീട്ടിലെത്തുമെന്നും പ്രസിഡന്റ് അറിയിച്ചു. മുകുന്ദപുരം സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.സി. അജിത്, ഭരണസമിതി അംഗങ്ങളായ ജൂലിയസ് ആന്റണി, ജോമോന് വലിയവീട്ടില്‍, എം.ജെ. റാഫി, കെ.കെ. സതീശന്, എം.ഐ. അഷ്റഫ്, കിരണ്‍ ഒറ്റാലി, സുലഭ മനോജ്, സെക്രട്ടറി ടി.വി. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ബുക്കിംഗ് നമ്പര്‍: 8943393300.