നിയോജകമണ്ഡലത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഹെല്‍പ്പ് ലൈന്‍ വാഹന സര്‍വീസ് ആരംഭിച്ചു
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എംഎല്‍എ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച കോവിഡ് വാര് റൂമില്‍ നിന്നു ഹെല്‍പ്പ് ലൈന്‍ വാഹന സര്‍വീസ് ആരംഭിച്ചു. അത്യാഹിത ആവശ്യങ്ങള്‍ക്കുള്ള ഗതാഗതത്തിനും മരുന്ന്, ഭക്ഷണം സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കാനും വാഹനസൗകര്യം ഉപയോഗപ്പെടുത്തും. ഡ്രീം ടീം ഇവന്റ്സ് ഇരിങ്ങാലക്കുട എന്ന സ്ഥാപനമാണു കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിക്കാന്‍ ഇന്നോവ കാര്‍ വിട്ടു നല്‍കിയിരിക്കുന്നത്. ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ ഡ്രീം ടീം ഇവന്റ്സ് ഉടമ സിബിന് കൂനാക്കമ്പിളളിയില് നിന്നു മന്ത്രി പ്രഫ. ആര്. ബിന്ദു വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങി. ഹെല്‍പ്പ് ഡെസ്ക് കോ-ഓര്‍ഡിനേറ്റര്‍ ആര്.എല്‍. ശ്രീലാല്‍, വൊളന്റിയര്‍ പി.കെ. മനുമോഹന്‍ എന്നിവര്‍ പങ്കെടുത്തു.