ആനന്ദപുരത്ത് വീട്ടുമൃഗങ്ങള്‍ക്ക് തീറ്റ കൊടുത്ത് ഡിവൈഎഫ്ഐ

ആനന്ദപുരം: രണ്ടാം വാര്‍ഡില്‍ കോവിഡ് പോസിറ്റീവായ വ്യക്തിയുടെ വീട്ടിലെ ആടുകള്ക്കാണു ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ തീറ്റ കൊടുക്കുന്നത്. ‘ആരും പട്ടിണി കിടക്കരുത്, അതിപ്പോ മനുഷ്യനായാലും മൃഗങ്ങളായാലും’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഡിവൈഎഫ്ഐ ആനന്ദപുരം കപ്പേള, വലിയപറമ്പ് യൂണിറ്റിലെ പ്രവര്‍ത്തകര്‍ ചേര്‍ന്നു ഭക്ഷണം കൊടുക്കുന്നത്.
