സ്കോളര്‍ഷിപ്പ് തുക കൈപ്പറ്റണം

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ (ഓട്ടോണമസ്) നിന്നും യൂണിവേഴ്സിറ്റി മെറിറ്റ് സ്കോളര്‍ഷിപ്പ് ഇനത്തില്‍ 2019-20 കാലയളവ് വരെ ആരെങ്കിലും സ്കോളര്‍ഷിപ്പ് തുകകള്‍ കൈപ്പറ്റുവാനുണ്ടെങ്കില് ഈ മാസം 20 നു മുമ്പായി ബന്ധപ്പെട്ട അസല്‍ രേഖകള്‍ സഹിതം കോളജ് ഓഫീസില്‍ നേരിട്ട് വന്നു ഹാജരായി തുക കൈപ്പറ്റേണ്ടതാണെന്നു കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0480-2825258.