കല്ലേറ്റുംകര അങ്ങാടിയില്‍ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു

കല്ലേറ്റുംകര: റെയില്‍വേ സ്റ്റേഷന്റെ രണ്ടാം നമ്പര്‍ പ്ലാറ്റുഫോമിന്റെ കിഴക്കു വശത്തു കൂടി പോകുന്ന വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി കല്ലേറ്റുംകര അങ്ങാടിയിലേക്കുള്ള ശുദ്ധജലം ഒന്നര മാസത്തോളമായി പാഴായി പോകുന്നു. അധികൃതരുടെ ഭാഗത്തു നിന്നും ഉടന്‍ നടപടികള്‍ ഉണ്ടാകണമെന്നു കോണ്‍ഗ്രസ് മൂന്നാം വാര്‍ഡ് പ്രസിഡന്റ് സോമന് ശാരദാലയം ആവശ്യപ്പെട്ടു.