കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിനു കീഴില്‍ സുഭിക്ഷ കേരളം പദ്ധതി പ്രകാരം നടത്തിയ കപ്പ കൃഷിയുടെ വിളവെടുപ്പ് നടത്തി

കാട്ടൂര്‍: സര്‍വീസ് സഹകരണ ബാങ്കിനു കീഴില്‍ സുഭിക്ഷ കേരളം പദ്ധതി പ്രകാരം ബാങ്കിന്റെ ഒരേക്കറോളം സ്ഥലത്തു നടത്തിയ കപ്പ കൃഷിയുടെ വിളവെടുപ്പ് നടത്തി. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ വിളവെടുപ്പ് നിര്‍വഹിച്ചു. ബാങ്കിനു കീഴില്‍ വിവിധ കൃഷി ഇനങ്ങള്‍ സ്വന്തം സ്ഥലത്തും മറ്റിതര തരിശുഭൂമികളിലും കൃഷി ചെയ്യുവാന്‍ ബാങ്ക് മുന്‍കൈ എടുക്കുമെന്നു ബാങ്ക് പ്രസിഡന്റ് പറഞ്ഞു. ഭരണസമിതി അംഗം ജൂലിയസ് ആന്റണി, സെക്രട്ടറി ടി.വി. വിജയകുമാര്‍, ബ്രാഞ്ച് മാനേജര്‍ കെ.കെ. രാജേഷ്, ജീവനക്കാര്‍, സഹകാരികള്‍ എന്നിവര്‍ പങ്കെടുത്തു.