നഗരസഭ ഹരിതമിശ്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം പരിശീലന പരിപാടി സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: നഗരസഭ ഹരിതമിശ്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം പരിശീലന പരിപാടി സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനും ഹരിതകേരള മിഷന്, ശുചിത്വമിഷന് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെയാണു പരിശീലന പരിപാടി സംഘടിപ്പിച്ചത്. നഗരസഭാതലത്തില്‍ നടന്ന പരിശീലന പരിപാടി ചെയര്‍പേഴ്സണ്‍ സോണിയഗിരി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എം. സെയിനുദ്ദീന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.ഒ. സിനി എന്നിവര്‍ പ്രസംഗിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ സി.എം. സാനി, രാജി കൃഷ്ണകുമാര്‍, അല്‍ഫോന്‍സ തോമസ്, ഫെനി എബിന് വെള്ളാനിക്കാരന്‍, ഷെല്ലി വില്‍സണ്‍, കുടുംബശ്രീ ചെയര്‍പേഴ്സണ്‍മാരായ പുഷ്പാവതി, കെ.കെ. ഷൈലജ എന്നിവര്‍ പങ്കെടുത്തു. കെല്‍ട്രോണ്‍ പ്രൊജക്ട് അസിസ്റ്റന്റ് ഓഫീസര്‍ വിഷ്ണുശങ്കര്‍ കൗണ്‍സിലേഴ്സ്, ആരോഗ്യവിഭാഗം ജീവനക്കാര്‍, ഹരിതകര്‍മസേനാംഗങ്ങള്‍ എന്നിവര്‍ക്കു പരിശീലനം നല്കി.